മൊബിഡിക്
എന്റെ അഹംബോധം
ഒരു കൂറ്റന്‍ തിമിംഗലമായിരുന്നു.
നിന്റെ വെറുമൊരു നോട്ടത്തിന്റെ ചാട്ടുളിയേറ്റ്
അത് തീരത്ത് ചത്തടിഞ്ഞുവെങ്കിലും
അതിന്റെ അസ്ഥികൂടത്തില്‍
പുഴുവരിക്കും വരെ,
ഉപ്പുകാറ്റില്‍ അത് അലിഞ്ഞ് തീരും വരെ,
എന്നെ തൊടാതെ
നിന്റെ പ്രണയം ഒരു കടല്കാക്കയായി
എന്നെ വട്ടമിട്ടു പറക്കും.