Thursday, December 27, 2012

കേരള ഹൗസെന്ന് കേട്ടാലോ...

രേഖാചിത്രത്തിന് കടപ്പാട്: കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്‌

      ശാലീന സൗന്ദര്യവുമായി മലയാളത്തിലെത്തി ദേശീയ അവാര്‍ഡ് വരെ നേടിയ ശാരദ, വശ്യമായ കണ്ണുകളും ചിരിയുമുള്ള സില്‍ക്ക് സ്മിത, ഗൗതമി, പ്രിയാരാമന്‍, രംഭ, റോജ ഇവരെല്ലാം സുന്ദരിമാരായ ചലച്ചിത്രനടിമാരെതിന് പുറമെ ആന്ധ്ര പ്രദേശില്‍ നിുമുള്ളവരാണ്.തെലുങ്ക് നാട്ടില്‍ നി്ും ചലച്ചിത്രലോകവും മനസുകളും കീഴടക്കിയ സുന്ദരിമാരുടെ പട്ടിക വളരെ നീണ്ടതാണ്. എന്നാല്‍ തിരുവനന്തപുരത്ത് നിും ഡല്‍ഹിയിലേക്കും തിരിച്ചും പോകുന്ന കേരള എക്‌സ്പ്രസ് ആന്ധ്ര വഴി കടന്നുപോകുമ്പോള്‍ ഒരു തെലുങ്കു സുന്ദരിയെ പോലും കണ്ടുമുട്ടാനാവില്ല. മാത്രമല്ല, വേനല്‍ കടിച്ചുകീറി വരണ്ടുപോയ സമതലങ്ങളും, കുഴിഞ്ഞ കണ്ണുകളും മെല്ലിച്ച കൈകളുമായി വള സ്റ്റാന്‍ഡുകളും ചപ്പാത്തി പലകകളും വില്‍ക്കു സ്ത്രീകളും സദാ ശല്യപ്പെടുത്തുന്ന യാചകരും ചേര്‍്ന്ന തെലുങ്ക് നാട് നിങ്ങളെ കുത്തിനോവിക്കും. ഇതൊരു നോവിക്കുന്ന വൈരുദ്ധ്യമാണ്. ഓരോ യാത്രയിലും വിജയവാഡ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ചൂട് സഹിക്കാനാകാതെ ആര്‍ത്തിയോടെ വാങ്ങി കുടിക്കുന്ന പഴച്ചാറിന് പോലും ഈ തെലുങ്കന്‍ വൈരുദ്ധ്യത്തിന്റെ കയ്പ് എന്നില്‍ നിന്നും മാറ്റാനായിട്ടില്ല. ഓരോ തവണ വെള്ളിത്തിരയില്‍ തെലുങ്കന്‍ സുന്ദരിമാരെ കാണുമ്പോഴും ചുട്ടുപഴുത്ത ആന്ധ്രയിലൂടെ ട്രെയിന്‍ യാത്ര നടത്തുമ്പോഴും ഇത് തികട്ടിവന്നുകൊണ്ടേയിരിക്കുു.

      ന്യൂഡല്‍ഹിയിലെ കേരളഹൗസ് ഇങ്ങനെയാണ്. ഒരിക്കലും ദഹിക്കാത്ത ഒരു വൈരുദ്ധ്യം. രാജ്യഭരണത്തിന്റെ അച്ചുതണ്ടായ ഡല്‍ഹിയെയും ഒരു മഹാനഗരത്തിലെ ജീവിതത്തെയും ജനതയെയും അറിയാനായി ബോധപൂര്‍വം തന്നെ തിരഞ്ഞെടുത്തതായിരുന്നു സെക്രട്ടറിയേറ്റില്‍ നിും കേരള ഹൗസിലേക്കുള്ള മാറ്റം. ഇവിടെ എത്തിയ ശേഷം ആദ്യം തന്നെ നമ്മള്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ളവനാണ് എന്നത് മറന്നേക്കുക. നിങ്ങളെ അകം പുറം മാറ്റി മറിക്കാനുള്ള സാമഗ്രികളും സാഹചര്യങ്ങളും ഡല്‍ഹി കേരള ഹൗസിനുണ്ട്. ആദ്യ നിയമനം റെസിഡന്റ് കമ്മീഷണറുടെ ഓഫീസില്‍. സെക്രട്ടറിയേറ്റ് ജീവനക്കാരെ സംബന്ധിച്ച് 'സീറ്റ്' പ്രധാനമാണല്ലോ. എ െസംബന്ധിച്ചും അങ്ങനെ തന്നെ, എന്നാല്‍ അത് വെറും ഇരിപ്പിടം എന്ന് മാത്രം. അതായത് കസേര. അനുവദിച്ച് കിട്ടിയ പ്ലാസ്റ്റിക് കസേര ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കുന്ന രോഗിക്ക് നല്‍കുന്ന കസേരയെ അനുസ്മരിപ്പിച്ചു. ഒരു കസേരയെങ്കിലും കിട്ടിയല്ലോ എന്ന സമാധാനത്തില്‍ ഇരുന്നു. ഒരാഴ്ച കഴിഞ്ഞില്ല, കസേരയുടെ കാല് വളഞ്ഞ് വീഴാനാഞ്ഞു. കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നെ ഒരു യുദ്ധമായിരുന്നു. നല്ല കസേരയ്ക്ക്. അത് ഒരു മുന്നറിയിപ്പായിരുന്നു, ഇത് കേരള ഹൗസ് ആണെന്ന മുന്നറിയിപ്പ്. സീറ്റിന്റെ തൊട്ടുപിറകില്‍ തന്നെയാണ് ടോയ്‌ലറ്റ്. കൊച്ചി മഹാരാജാവ് ഉപയോഗിച്ചിരുന്ന കിടപ്പുമുറിയും അതിനോട് ചേര്‍ന്ന ടോയ്‌ലറ്റും. ആനന്ദിക്കാന്‍ ഇനി എന്ത് വേണം. ഈ പ്രാധാന്യമുള്ളതുകൊണ്ടാകാം പ്രാവുകള്‍ കൂട്ടത്തോടെ അവിടെ കൂട് വയ്ച്ചതും. ടോയ്‌ലറ്റ് ഉപയോഗശൂന്യമാണെന്ന് പരാതി പറഞ്ഞു. പി ഡബ്ലിയുഡിക്കാര്‍ പല തവണ വന്ന് നോക്കി പോയി. രണ്ട് വര്‍ഷമായി. ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ ടോയ്‌ലറ്റിന് മാറ്റമൊന്നുമില്ല. ഉടനെ തന്നെ ചുവടെയുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് മാറ്റം കിട്ടി. എങ്കിലും ആ ടോയ്‌ലറ്റ് എന്നെ വിട്ടു പോയില്ല. മുകളില്‍ നിന്നുള്ള ദുര്‍ഗന്ധമുള്ള വെള്ളം ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ക്യാബിന്‍ ചുവരുകളെ ഈര്‍പ്പമുള്ളതാക്കുന്നു, ഓഫീസര്‍ക്ക് ഇരിക്കാന്‍ കഴിയാത്ത തരം ദുര്‍ഗന്ധം. ബിനൂ, ഒരു അനൗദ്യോഗിക കുറിപ്പ് നമുക്ക് റെസിഡന്റ് കമ്മീഷണര്‍ ഓഫീസില്‍ കൊടുക്കാം. ഒും സംഭവിക്കില്ലെ്ന്ന ഉറപ്പിച്ചുകൊണ്ട് തന്നെ കുറിപ്പ് തയാറാക്കി നല്‍കി. കേരള ഹൗസ് വീണ്ടും പഠിപ്പിച്ചു, അനിയാ ഇത് സെക്രട്ടറിയേറ്റല്ല.

      ഒരു ദിവസം ആര്‍ സി ഓഫീസിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്ടത് ഷര്‍ട്ടിടാതെ ഒരു മാന്യന്‍ കട്രോളറുടെ ക്യാബിന് മുന്നില്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വച്ച് പത്രം വായിക്കുന്നതാണ്. സഹോദരാ, ഇത് സര്‍ക്കാര്‍ ഓഫീസാണ് ഇവിടെ ഇങ്ങനെ ഇരിക്കരുത്.
സോറി ഞാന്‍ അറിഞ്ഞില്ല. ഇതും ഡോര്‍മിറ്ററിയുടെ ഭാഗമാണെ് ഞാന്‍ ധരിച്ചുപോയി.
അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഓഫീസിന് നേരെ മുന്നിലാണ് ഡോര്‍മിറ്ററി. രണ്ടിനും ഒരു വരാന്ത. മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും ചിലപ്പോള്‍ വഴിതെറ്റി ഈ വരാന്തയിലും എത്താറുണ്ട്. ഈ ഡോര്‍മിറ്ററി മാറ്റാന്‍ അക്കൗണ്ടന്റ് ജനറല്‍ നിര്‍ദേശിച്ചിരുന്നു, ഇപ്പോഴും അത് അവിടെയുണ്ട്. എന്ത് ചെയ്യാനാണ്, ഇത് കേരള ഹൗസല്ലേ.


      രണ്ട് എന്ന സംഖ്യ എന്റെ ഭാഗ്യ സംഖ്യയാണെന്ന് ഞാന്‍ ധരിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരു വിശ്വാസമേയില്ല. ഓഫീസില്‍ നിന്നും അകലെയല്ലാതെ കപൂര്‍ത്തല പ്ലോട്ടില്‍ 29 ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സാണ് എനിക്ക് അനുവദിച്ചത്. 29ലെ അക്കങ്ങള്‍ കൂട്ടിയാല്‍ രണ്ട് കിട്ടും. എന്റെ ഭാഗ്യത്തെ പുകഴ്ത്തിക്കൊണ്ട് വലത്കാല്‍ വച്ച് ക്വാര്‍ട്ടേഴ്‌സില്‍ പ്രവേശിച്ചു. ഭാഗ്യത്തിന് അന്ന് എന്റെ ഒപ്പം ഭാര്യയും ഒന്നരവയസുള്ള കുഞ്ഞുമില്ല. പിന്‍ വശത്തെ വാതില്‍ കണ്ട് ഞെട്ടി. ദ്രവിച്ചു വീഴാറായതിനാല്‍ തടിക്കഷണങ്ങള്‍ കൊണ്ട് അകത്ത് നിന്നും പുറത്ത് നിന്നും ആണിയടിച്ച് ഉറപ്പിച്ചിരിക്കുന്നു. തുറക്കാത്ത വാതില്‍! എന്നാല്‍ ഒരു നായ ഒന്ന് ശ്രമിച്ചാല്‍ അകത്തേക്ക് കടക്കാം. വാതില്‍ മാറ്റണം, അല്ലെങ്കില്‍ നായ കയറും എന്ന എന്റെ അപേക്ഷ അഡീഷണല്‍ റെസിഡന്റ് കമ്മീഷണറുടെയും റെസിഡന്റ് കമ്മീഷണറുടെയും മുന്നിലൂടെ പല തവണ കടന്നുപോയി. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പു പറയുന്നത് പോലെ ഇപ്പം ശരിയാക്കിത്തരാം എന്നായിരുന്നു പി ഡബ്ലിയു ഡി ക്കാരുടെയും ക്വാര്‍ട്ടേഴ്‌സ് അറ്റകുറ്റപ്പണിയുടെ ചുമതലയുള്ളവരുടെയും ഉറപ്പ്. ക്വാര്‍ട്ടേഴ്‌സുകളുടെ പുനരുദ്ധാരണം ഉടന്‍ നടക്കുമെന്നും, അതിന് ശേഷം ഇവിടമാകെ മാറുമെന്നുമുള്ള വാഗ്ദാനത്തില്‍ ഞാന്‍ കുടുങ്ങി. തുറക്കാത്ത വാതില്‍ അങ്ങനെ തന്നെയിരുന്നു. കുടുംബം കൂടെയെത്തി. ഇതിന് എന്തെങ്കിലും പരിഹാരം കണ്ടേ പറ്റൂ. അവള്‍ ശഠിച്ചു. രാത്രി നായ കയറിയാല്‍ എന്ത് ചെയ്യും. കുഞ്ഞ് ഉള്ളതല്ലേ. മാത്രമല്ല തണുപ്പ് കാലം തുടങ്ങിയിരിക്കുന്നു, ചൂളമടിച്ചുകൊണ്ട് തണുത്ത കാറ്റ് വീടിനുള്ളിലേക്ക് കയറുന്നത് ദ്രവിച്ചു തുടങ്ങിയ തുറക്കാത്ത വാതിലിന്റെ സുഷിരങ്ങളിലൂടെയാണ്. ക്വാര്‍ട്ടേഴ്‌സുകളുടെ പുനരുദ്ധാരണം എന്ന നല്ല നാളെ സ്വപ്‌നം കണ്ടിരുന്നാല്‍ ശരിയാകില്ല, വളഞ്ഞ വഴി നോക്കുക തന്നെ. പി ഡബ്ലിയു ഡി ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരനെ കണ്ടു. എവിടെ നിന്നോ ഒരു പണിക്കാരന്‍ വന്ന് കിടപ്പു മുറിയുടെ വാതില്‍ മാറ്റി പുറക് വശത്തിട്ടു. സമാധാനമായി. കിടപ്പുമുറി ഒരു തുറന്ന പുസ്തകമായി, ഒരു കര്‍ട്ടന്‍ കൊണ്ട് 'അഡ്ജസ്റ്റ്' ചെയ്തു. വീണ്ടും കരാറുകാരനെ കണ്ടു. എവിടെ നിന്നെങ്കിലും ഒരു വാതില്‍ സംഘടിപ്പിച്ച് തരണം. അദ്ദേഹം വീണ്ടും കനിഞ്ഞു. ഏതോ പൊളിഞ്ഞ വീടിന്റെ വാതില്‍, അങ്ങനെ ഞങ്ങളുടെ കിടപ്പുമുറിയുടെ വാതിലായി. അത് പല നിറത്തിലുള്ള പലകകള്‍ ചേര്‍ത്തതായിരുന്നു, കേരള ഹൗസ് പോലെ തന്നെ, പല നിറത്തിലും തരത്തിലുമുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്ന കേരള ഹൗസ്.

      വീടിന് മുന്നിലോ പിറകിലോ സ്ഥലമുണ്ടെങ്കില്‍ അവിടെ കയറ് വരിഞ്ഞ കട്ടിലുമിട്ട് ഹുക്ക വലിച്ച് കിടക്കുകയും വെടി പറയുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ നേരമ്പോക്ക് ചില ഹിന്ദി ചലച്ചിത്രങ്ങളില്‍ മാത്രമേ മുമ്പ് ഞാന്‍ കണ്ടിരുുള്ളു. ഹരിയാനയിലെ ജാട്ട് സംസ്‌ക്കാരത്തിന്റെ ഒരു രീതിയാണത്രെ ഇത്. എന്നാല്‍ അത് നേരിട്ട് കാണാനും അനുഭവിക്കാനും ഈ ക്വാര്‍ട്ടേഴ്‌സിലെ താമസം അവസരമൊരുക്കി. ഞങ്ങളുടെ ക്വാര്‍ട്ടറുകളുടെ മുന്‍വശം തൊട്ട് മുിലുള്ള ക്വാര്‍ട്ടര്‍ നിരയുടെ പിന്‍വശമാണ്. കേരള ഹൗസില്‍ ജോലിയുള്ള ഉത്തരേന്ത്യക്കാരനായ ഒരു സ്വീപ്പറും കുടുംബവുമാണ് തൊട്ടുമുന്നില്‍. കുടുംബം എന്ന് പറഞ്ഞാല്‍ ഭാര്യയും മൂന്ന് കുട്ടികളും അച്ഛനും അമ്മയും ഭാര്യാ സഹോദരനും എല്ലാം ചേര്‍ന്ന വിശാല കുടുംബം തന്നെ. ഇവര്‍ക്ക് എല്ലാ പേര്‍ക്കും കൂടി കഴിയാനുള്ള ഇടം ഒറ്റ കിടപ്പുമുറിയുള്ള ക്വാര്‍ട്ടറുകളില്‍ ഇല്ല. ഫലം പകല്‍ മുഴുവന്‍ കുടുംബത്തിലെ പകുതി അംഗങ്ങളും കയര്‍ വരിഞ്ഞ കട്ടിലുകളിലോ കസേരകളിലോ പുറക് വശത്ത്, അതായത് എന്റെ ക്വാര്‍ട്ടറിന്റെ മുന്‍ വശത്ത്. പരസ്പരം ഉള്ള വഴക്കും മറ്റും ഹിന്ദിയിലായതിനാല്‍ ഒന്നും അറിഞ്ഞില്ല. ഇത് എന്റെ ക്വാര്‍ട്ടറിന് മുന്നില്‍ മാത്രമുള്ള ചിത്രമല്ല, ഉത്തരേന്ത്യക്കാരായ കേരള ഹൗസ് ജീവനക്കാര്‍ താമസിക്കു ക്വാര്‍ട്ടറിന് മുമ്പിലോ പിറകിലോ സമീപത്തോ ആണ് നിങ്ങള്‍ക്ക് ക്വാര്‍ട്ടര്‍ അനുവദിച്ച് കിട്ടുതെങ്കില്‍ ഇത് അനുഭവിച്ചേ പറ്റൂ, നിങ്ങള്‍ അഡീഷണല്‍ സെക്രട്ടറിയാണെങ്കില്‍ പോലും. പത്തോളം കുടംബാംഗങ്ങളുമായി ഒരു ഉത്തരേന്ത്യന്‍ സ്വീപ്പര്‍ താമസിക്കുന്ന ക്വാര്‍ട്ടറിന് മുന്നിലാണ് ഒരു സെക്ഷന്‍ ഓഫീസര്‍ക്ക് ക്വാര്‍ട്ടര്‍ അനുവദിച്ചിരുന്നത്. രാത്രി വൈകുവോളം കസേര പുറത്തിട്ട് സിഗരറ്റ് വലിച്ചിരിക്കുന്നവരും എന്റെ ക്വാര്‍ട്ടറിന് മുന്നിലെ പതിവ് കാഴ്ചയായിരുന്നു.

അടുക്കളയില്‍ നിന്നും പുക പുറത്തേക്ക് പോകുവാന്‍ മാര്‍ഗമില്ല, കാരണം ക്വാര്‍ട്ടറുകളുടെ നിരയില്‍ ഇടനാഴിയിലുള്ള ഒരു ക്വാര്‍ട്ടറാണ് ഈ 29 ാം നമ്പര്‍. ചൂട് കാലമായപ്പോള്‍ അടുക്കളയില്‍ നില്‍ക്കാന്‍ നിവര്‍ത്തിയില്ല. ഏത് വിധനെയും ക്വാര്‍ട്ടര്‍ മാറിയേ പറ്റൂ. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു എനിക്ക് അനുവദിച്ചിരിക്കുത് ബാച്ചിലേഴ്‌സ് ക്വാര്‍ട്ടറാണ്. അപ്പോള്‍ ബാച്ചിലേഴ്‌സ് അടുക്കളയില്‍ കയറാറില്ലേ? എന്തായാലും ഭക്ഷണം പാകം ചെയ്യുന്നത് ഒരു യാതനയായി മാറി. കിടപ്പുമുറി അടുക്കളയാക്കിയാലോ എന്നു കൂടി ചിന്തിച്ചു. മുമ്പ് ഭക്ഷണം പാകം ചെയ്യാനാകാതെ, വിശ്ന്ന വലഞ്ഞ ഏതോ ബാച്ചിലറുടെ ശാപമായിരിക്കും എ്ന്ന ഭാര്യ പറഞ്ഞു. ചിലപ്പോള്‍ ആണെങ്കിലോ? ചില ജ്യോത്സ്യന്‍മാര്‍ പറയുന്നത് പോലെ ബാച്ചിലേഴ്‌സിനെ ക്ഷണിച്ച് വയറ് നിറയെ ഭക്ഷണം കൊടുത്താല്‍ ശാപം മാറിയാലോ എന്ന് കരുതി കൂടെ ജോലി ചെയ്യു സെക്രട്ടറിയേറ്റില്‍ നി് തെയുള്ള ബാച്ചിലേഴ്‌സിന് ഭക്ഷണം കൊടുത്തു. എന്തായാലും ഒടുവില്‍ ക്വാര്‍ട്ടര്‍ മാറ്റം കിട്ടി. 29ല്‍ നിും 19ലേക്ക്. രണ്ടില്‍ നിന്നും ഒന്നിലേക്ക്. ഇത് നമുക്ക് രാശിയുള്ള വീടായിരിക്കും. ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.

      19 ാം നമ്പര്‍ വീട് കുറച്ച് കൂടി സ്വകാര്യതയുള്ളതായിരുന്നു. ചായം അടര്‍ന്നുവീഴുന്ന ചുവരുകളും തൊട്ടാല്‍ ഷോക്കടിക്കുന്ന സ്വിച്ചുകളും ഒഴിച്ചാല്‍, ഒരു സ്വസ്ഥതയുള്ള ക്വാര്‍ട്ടര്‍. പരാതിക്കാരന്‍ എന്ന ലേബല്‍ പതിയുമെന്ന ഭീതിയാല്‍ ചില്ലറ അറ്റകുറ്റപ്പണികള്‍ സ്വയം ചെയ്തു. ''ഇപ്പം ശരിയാക്കിത്തരാം'' എന്ന മോഹനസുന്ദര മൊഴി ഇടയ്ക്കിടെ ഓര്‍മ്മയില്‍ താമരശേരി ചുരമിറങ്ങി വന്നു. വല്ലപ്പോഴും പെയ്ത മഴയില്‍ കിടപ്പുമുറിയിലും അടുക്കളയിലും ചോര്‍ന്നു വീണ മഴവെള്ളം ബക്കറ്റുകളില്‍ ശേഖരിച്ചു. കേരളത്തിലെ പോലെ തുള്ളിക്കൊരു കുടം ഡല്‍ഹിയില്‍ പെയ്യാത്തത് ഭാഗ്യം.

      അങ്ങനെ ഒരു അവധിക്കാലം വന്നു. വീട് പൂട്ടി താക്കോല്‍ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ച് നാട്ടിലേക്ക് പോയി. ഒരു ദിവസം പുലര്‍ച്ചെയുള്ള ഫ്‌ളൈറ്റിലാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. അടുത്ത ദിവസം രാവിലെ ഒരു ഫോണ്‍ കോള്‍. ''നിങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി ''. കപൂര്‍ത്തല പ്ലോട്ട് ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന മൂന്നാമത്തെ മോഷണം. ഡല്‍ഹി വിട്ട ദിവസം ത െകയറിയ കള്ളന്‍ സമര്‍ത്ഥന്‍ തന്നെ. വീട് പൂട്ടിപോകുമ്പോള്‍ തമാശയായി കള്ളന്‍ കയറുമെന്ന് പറഞ്ഞെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയില്ല. കാരണം രണ്ട് മോഷണങ്ങള്‍ക്ക് ശേഷം സുരക്ഷ ശക്തമാക്കിയിരുന്നു. റസിഡന്റ് കമ്മീഷണറുടെ സി എ നാട്ടില്‍ പോയപ്പോള്‍ അവരുടെ വീട്ടിലാണ് ആദ്യത്തെ മോഷണം നടന്നത്. അതുവരെ ഇവിടെ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ല. അതായത് ഇത്രയും ജീവനക്കാരും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടറുകള്‍ 25 വര്‍ഷത്തോളം ആര്‍ക്കു വേണമെങ്കിലും ഏത് നേരത്തും കയറിയിറങ്ങാവുന്ന വിശാല ലോകമായിരുന്നു.

സെക്രട്ടറിയേറ്റില്‍ നിന്നും തന്നെ എത്തിയ ഒരു അസിസ്റ്റന്റിന്റെ വീട്ടിലായിരുു രണ്ടാമത്തെ മോഷണം. ആ പാവം നാട്ടില്‍ പോയതു പോലുമായിരുന്നില്ല. അടുപ്പിച്ച് നാല് ദിവസം അടുത്ത വീട്ടില്‍ കൂട്ട് കിടക്കാന്‍ പോയി. നാലാം ദിവസം കള്ളന്‍ പണി പറ്റിച്ചു. ഉടുതുണി സഹിതം എടുത്തുകൊണ്ടുപോയി. പൊലീസ് വരുന്നു, റസിഡന്റ് കമ്മീഷണര്‍ വരുന്നു, ജീവനക്കാര്‍ ആകെ ഇളകുന്നു. ഒും സംഭവിച്ചില്ല. കള്ളന്‍ മൂന്നാമത് തിരഞ്ഞെടുത്തത് എന്റെ ക്വാര്‍ട്ടറായി. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ വാശി പിടിച്ചതിനാല്‍ നായയും വിരലടയാള വിദഗ്ധരും വന്നു. എന്നിട്ടും കള്ളനെ പിടികിട്ടിയില്ല. നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഞാന്‍ ചാത്തനാടിയ കളം പോലെ കിടക്കുന്ന ക്വാര്‍ട്ടര്‍ കണ്ട് കരഞ്ഞില്ല എേയുള്ളു. സ്വര്‍ണ്ണം, പണം എന്നിവ വീട്ടില്‍ സൂക്ഷിക്കുന്ന പതിവില്ലാത്തതിനാല്‍ രക്ഷപെട്ടു. ഒരു നിറഞ്ഞ ഗ്യാസ് സിലിണ്ടര്‍, വില കൂടിയ മിങ്ക് ബ്ലാങ്കറ്റ് (തണുപ്പ് അസ്ഥി തുളയ്ക്കു ഡല്‍ഹിയില്‍ ഇത് അനിവാര്യമാണ്), തിരഞ്ഞെടുത്ത ചില പാത്രങ്ങള്‍ അങ്ങനെ അല്ലറ ചില്ലറ സാമഗ്രികളാണ് നഷ്ടമായത്. എന്തോ ശബ്ദം കേട്ട് മോഷ്ടാക്കള്‍ പണി പകുതിയാക്കി പോയതിനാല്‍ വലിയ നഷ്ടം കൂടാതെ കഴിഞ്ഞു.

      ഇത്രയൊക്കെ അല്ലേ പോയുള്ളു എന്ന് സമാധാനിച്ചു. അകത്ത് നിന്നാരോ വിവരം നല്‍കിയിട്ടാണെന്ന് എല്ലാവരും തറപ്പിച്ച് പറഞ്ഞു. ആരെ വിശ്വസിക്കും? ആരെ സംശയിക്കും? രണ്ട് മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. അത് അങ്ങനെ കഴിഞ്ഞു. കേരള ഹൗസിന് മാറ്റമൊന്നുമില്ല.

      ചില പാഠങ്ങള്‍ കേരള ഹൗസ് പഠിപ്പിക്കും, പ്രായോഗിക ജീവിതത്തില്‍ നിങ്ങള്‍ക്ക് അത് വളരെയേറെ ഗുണം ചെയ്യും. കേരള ഹൗസില്‍ വന്നതിന് ശേഷം വെള്ളം കുറേശ്ശെ ഉപയോഗിച്ച് കുളിക്കാന്‍ ശീലിച്ചു. അതും കൃത്യമായ ചില സമയങ്ങളില്‍. രാവിലെ ആറര മുതല്‍ ഒമ്പതര വരെ മാത്രമേ വെള്ളമുണ്ടാവുകയുള്ളു. വൈകുന്നേരം ആറര മുതല്‍ ഒമ്പത് വരെയും. ഇത് ചിലപ്പോള്‍ കുറയുന്നതല്ലാതെ കൂടില്ല. ഈ സമയത്തിനുള്ളില്‍ ചെയ്യേണ്ടതെല്ലാം ചെയ്യണം. വെള്ളം ശേഖരിക്കാതിരുന്നാല്‍ എല്ലാം മുടങ്ങും. വലിയ ബക്കറ്റുണ്ടെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു.

      വലിയ ഒരു ജലസംഭരണി പണിത് വെള്ളം വരുമ്പോള്‍ നിറച്ച ശേഷം പിന്നീട് ജലവിതരണം ഇല്ലാത്ത സമയത്ത് പമ്പ് ഉപയോഗിച്ച് എല്ലാ ക്വാര്‍ട്ടറുകളിലും വെള്ളം എത്തിക്കാവുന്നതേയുള്ളു. ചെയ്യില്ല, 25 അല്ല 50 വര്‍ഷമായാലും നടക്കില്ല, കാരണം ഇത് കേരള ഹൗസാണ്. കേരള ഹൗസിനോട് ചേര്‍ന്ന ഫഌറ്റില്‍ ഈ സൗകര്യമുണ്ട്. നിലവില്‍ കപൂര്‍ത്തല പ്ലോട്ടില്‍ ഒരു ജലസംഭരണിയുമുണ്ട്. എന്നാലും നടക്കുമെ ഒരു പ്രതീക്ഷയും വേണ്ട.

     ഒരു ദിവസം ഓഫീസില്‍ സ്വസ്ഥമായി ജോലി ചെയ്തിരിക്കുമ്പോള്‍ ഭാര്യയുടെ ഫോണ്‍. ക്വാര്‍ട്ടറിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞു വീണു. വരാന്തയുടെ മേലാപ്പ് തകര്‍ന്നു. വീടിനോട് ചേര്‍ന്ന് ഒരു ആല്‍മരമുണ്ട്. വേനല്‍ക്കാലത്തും തണുപ്പ് തരുതാണ് ഈ വൃക്ഷമാണ്. എങ്കിലും അപകടകരമായ മരക്കൊമ്പുകള്‍ മുറിക്കണമല്ലോ. ഉടനെ തന്നെ ''ജീവനും സ്വത്തിനും ഭീഷണിയായ'' എന്ന പതിവ് പദപ്രയോഗത്തോടെ മരക്കൊമ്പുകള്‍ മുറിച്ച് മാറ്റണമെന്ന് റസിഡന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി. ''ഇപ്പം ശരിയാക്കിത്തരാം'' എന്ന മൊഴി വീണ്ടും പല കോണുകളില്‍ നിന്നും മുഴങ്ങി. പൊതുമരാമത്തു വിഭാഗം കൈമലര്‍ത്തി. ഇതിനൊക്കെ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എന്‍ ഡി എം സി) അനുമതി വേണം. ആല്‍മരമായാല്‍ മുറിക്കാന്‍ ആളിനെയും കിട്ടില്ല. അതിനാല്‍ അനുമതിയും പ്രതീക്ഷിക്കേണ്ട. ഒും സംഭവിച്ചില്ല. ആല്‍മരം എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതുപോലെ തോന്നി. ശൈത്യകാലത്ത് അത് പ്രതികാരത്തോടെ ഇല പൊഴിച്ചു. മുറ്റം കാണാനാകാതെ ഒരു ഹരിതശയ്യ തന്നെ ഒരുക്കി. ഇത് മുഴുവന്‍ വാരിക്കളഞ്ഞ് കത്തിക്കുന്നതിന് ദിവസത്തിന്റെ നല്ലൊരു സമയം കളയേണ്ടി വന്നു. ക്വാര്‍ട്ടര്‍ പരിസരം വൃത്തിയാക്കാന്‍ സ്വീപ്പറെ വേണമെങ്കില്‍ നിയോഗിക്കാം. എങ്ങനെ നിയോഗിക്കും? ഇത് കേരള ഹൗസ് ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സല്ലെ.

      ഇത് കേരളത്തിന്റെ സ്വന്തമായ ശേഷം 35 വര്‍ഷം കഴിഞ്ഞു. ഇപ്പോഴാണ് പുതിയ ക്വാര്‍ട്ടറുകള്‍ പണിയാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുള്ളത്. എന്നാല്‍ പ്രധാന തടസം എന്‍ ഡി എം സി ആണത്രെ. ഒരു മരക്കൊമ്പ് മുറിക്കാന്‍ അനുമതി നല്‍കാത്ത എന്‍ ഡി എം സിയില്‍ നിന്നും അനുമതി പ്രതീക്ഷിക്കുന്നത് തന്നെ തെറ്റ്. എന്നാല്‍ സമീപത്തെ മഹാരാഷ്ട്ര സദന്‍ കൂറ്റന്‍ കെട്ടിടങ്ങളോടെ പുതുക്കി പണി തുടങ്ങി. ലുട്ട്യന്‍സ് ഡല്‍ഹി ആയതിനാല്‍ അര്‍ബന്‍ ആര്‍ട്‌സ് കമ്മീഷന്റെ അനുമതിയും വേണം. രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവ രൂപകല്‍പ്പന ചെയ്ത എഡ്വന്‍ ലുട്ട്യന്‍സിന്റെ പേരിലാണ് കേരള ഹൗസ് ജീവനക്കാര്‍ താമസിക്കുന്ന കപൂര്‍ത്തല പ്ലോട്ട് ഉള്‍ക്കൊള്ളുന്ന പ്രദേശം അറിയപ്പെടുന്നത്. ലുട്ട്യന്‍സ് ഏരിയ ആയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.
ഏങ്കിലും ലുട്ട്യന്‍സ് ഏരിയക്ക് ഒരു ഗുണമുണ്ട്. അത് ഹരിതാഭമാണ്. വായുമലീനീകരണം കുറവാണ്. വിവിധ പക്ഷികളുടെ പാട്ട് കേട്ട് നിങ്ങള്‍ക്ക് ഉണരാം. പ്രസിദ്ധമായ ഇന്ത്യാ ഗേറ്റും കൊണാട്ട് പ്ലേസുമെല്ലാം വിളിപ്പാടകലെ. വേനല്‍ക്കാലത്ത് ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങള്‍ രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ വൈദ്യുതി മുടക്കത്തില്‍ വെന്തുരുകുമ്പോള്‍ ഇവിടെ വൈദ്യുതി മുടങ്ങാറേയില്ല. പല എം പി മാരുടെയും കേന്ദ്ര മന്ത്രിമാരുടെയും ഔദ്യോഗിക വസതികള്‍ ഈ പരിസരത്തൊക്കെയാണ്.

      ഉത്തരേന്ത്യയിലെ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ഒരു രാത്രിയുടെ യാത്ര മാത്രമേ ഡല്‍ഹിയില്‍ നിന്നുള്ളു. കേരളത്തില്‍ തെയാണെങ്കില്‍ ഒരിക്കലും സന്ദര്‍ശിക്കാനിടയില്ലാത്ത കാശ്മീര്‍ കാണുവാന്‍ കഴിഞ്ഞത് കേരള ഹൗസില്‍ വന്നത് കൊണ്ട് മാത്രമാണ്.

      കേരള ഹൗസിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങാതിരുന്നാല്‍ ഡല്‍ഹി നിങ്ങള്‍ക്ക് തരുന്നത് അറിവിന്റെയും അനുഭവങ്ങളുടെയും വിശാല ലോകമാണ്. കുറച്ചു കാലം അവധിയെടുത്ത് ഡല്‍ഹിയില്‍ തന്നെ ഒരു മാധ്യമസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ഇത് നേരിട്ടറിഞ്ഞു. ഈ മഹാനഗരത്തില്‍ ഉല്‍ക്കര്‍ഷേച്ഛുക്കളായ മനസുകള്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ ഓരോ ഉത്തരവാദിത്വവും മത്സരബുദ്ധിയോടെ തീര്‍ക്കാന്‍ നിങ്ങള്‍ക്കാവും. ഭാഷയുടെയും വര്‍ഗത്തിന്റെയും അതിര്‍വരമ്പുകള്‍ മാഞ്ഞുപോകും. സ്വന്തം കുറ്റം മറ്ന്ന അയല്‍പക്കത്തേക്ക് കഴുത്ത് നീട്ടി നോക്കു മലയാളി മനോഭാവം നിങ്ങളില്‍ നിന്നും ഡല്‍ഹി ചോര്‍ത്തിക്കളയും.

      നാടകങ്ങളും നൃത്തങ്ങളും വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറുന്ന വിഖ്യാതമായ ആഡിറ്റോറിയങ്ങളും ചിത്രപ്രദര്‍ശനങ്ങള്‍ നടക്കുന്ന ആര്‍ട്ട് ഗ്യാലറികളും ലളിതകലാ സാഹിത്യ സംഗീത അക്കാദമികളും സാംസ്‌ക്കാരിക കൂട്ടായ്മയും സജീവമായ ചര്‍ച്ചകളും നടക്കു ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററും മികച്ച ലൈബ്രറികളും ജര്‍മ്മന്‍, സ്പാനിഷ്, റഷ്യന്‍, ഫ്രഞ്ച്, അമേരിക്കന്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങളും കപൂര്‍ത്തല പ്ലോട്ടിന് ചുറ്റുവട്ടത്തൊക്കെയാണ്.

      കേരള ഹൗസിന്റെ ചട്ടക്കൂടിന് പുറത്ത് വ് ഇതൊക്കെ അറിയാനും അനുഭവിക്കാനുമുള്ള മനോഭാവം ഉണ്ടാവണമെ് മാത്രം. എങ്കില്‍ നിങ്ങള്‍ക്ക് കേരള ഹൗസിലേക്കുള്ള മാറ്റം ജീവിതത്തില്‍ എെേക്കുമുള്ള അറിവിന്റെ നിക്ഷേപമാക്കി മാറ്റാം.


Thursday, November 15, 2012

ഭ്രാന്താലയംഅന്ന്‌ ചിത്തരോഗാശുപത്രിയിലെ ഡോക്ടര്‍ എന്നെ വിളിച്ചു പറഞ്ഞു:
നിങ്ങളുടെ അസുഖമൊക്കെ തീര്‍ന്നു, ഇനി പോകാം.
എനിക്കും കുറച്ചുനാളായി തോന്നിത്തുടങ്ങിയിരുന്നു
അസുഖമൊക്കെ തീര്‍ന്നുവെന്ന്‌.
ആശ്വാസമായി. ഇനി പുറത്തിറങ്ങാം.
അസുഖത്തോടൊപ്പം പഴയ ചിന്തകളും ഉപേക്ഷിച്ച്‌
ഞാന്‍ പുറത്തിറങ്ങി.
എന്റെയൊപ്പം അസുഖം തീര്‍ന്ന കുറെ പേര്‍ കൂടിയുണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമിച്ച്‌ അതിര്‍ത്തി കടന്ന ശേഷം
ഒന്നു തിരിഞ്ഞു നോക്കി.
അതിന്‌ നേരെ കൈ ചൂണ്ടി ഒരുവന്‍ ചോദിച്ചു:
"അതല്ലേ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം?"
അതെ, അതു തന്നെ-ഞങ്ങള്‍ കൂട്ടത്തോടെ പറഞ്ഞു.
എന്നിട്ട്‌ അതിന്‌ നേരെ ഒരുമിച്ച്‌ കല്ലുകള്‍ വലിച്ചെറിഞ്ഞു.
കല്ലേറിന്റെ ഉന്മാദത്തില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.
അതില്‍ അകത്തുള്ള 'ഭ്രാന്തന്‍മാരുടെ" നിലവിളി മുങ്ങിപ്പോയി.

Thursday, November 8, 2012ഒരു പിടി ചോറ്‌
എറണാകുളത്ത്‌ നിന്നും തിരുവനന്തപുരം വരെ വന്നുപോകുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌. ഇപ്പോള്‍ അത്‌ ഗുരുവായൂര്‍ വരെ നീട്ടിയിരിക്കുന്നു. ആലപ്പുഴ മുതല്‍ വര്‍ക്കല വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ ഇന്റര്‍സിറ്റിയിലെ യാത്ര വളരെ പരിചിതമായിരിക്കും. കൊല്ലത്തിനപ്പുറമുള്ളവര്‍ വീടെത്തുമ്പോള്‍ വൈകും. അയല്‍ക്കാരോടും വീട്ടുകാരോടും ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഇവര്‍ ഇന്റര്‍സിറ്റിയിലെ സഹയാത്രികരുമായിട്ടായിരിക്കും ഇടപെടുന്നത്‌ എന്ന്‌ തോന്നുന്നു.

വളരെ കുറച്ചുനാള്‍ ഞാനും ഇന്റര്‍സിറ്റിയിലെ യാത്രക്കാരനായിരുന്നു. ദാമ്പത്യ ജീവിതത്തിലെ ആദ്യവര്‍ഷത്തില്‍ ഭാര്യവീടായ വര്‍ക്കല നിന്നും ജോലിസ്ഥലമായ തിരുവനന്തപുരത്ത്‌ എത്തുവാന്‍ ഇന്റര്‍സിറ്റിയെ ആണ്‌ ആശ്രയിച്ചിരുന്നത്‌.

പതിവുപോലെ ഒരു ദിവസം രാവിലെ ചോറുപൊതിയും എടുത്ത്‌ വര്‍ക്കല നിന്നും ട്രെയിന്‍ കയറി. പതിവുപോലെ സീറ്റില്ലാതെ നിന്ന്‌ തന്നെ യാത്ര ചെയ്‌തു. പതിവു മുഖങ്ങളെ കണ്ട്‌ ചിരിച്ചു. തീവണ്ടിയുടെ ജാലകങ്ങളിലൂടെ പതിവുകാഴ്‌ചകള്‍ പാഞ്ഞുപോയി. മാറ്റമില്ലാത്ത ഈ വിരസയാത്ര താല്‍ക്കാലികമാണല്ലോ എന്നോര്‍ക്കുകയും ഔദ്യോഗിക ജീവിതം മുഴുവന്‍ തീവണ്ടിയെ ആശ്രയിക്കേണ്ടി വരുന്നവരുടെ ദുരവസ്ഥയുമായി താരതമ്യം ചെയ്‌ത്‌ പുളകിതനാവുകയും ചെയ്‌തു. എന്തായാലും വണ്ടി തിരുവനന്തപുരത്ത്‌ എത്തുകയും ഞാന്‍ ഓഫീസില്‍ എത്തുകയും ചെയ്‌തു.

ആശ്വാസത്തോടെ ഇരിപ്പിടത്തില്‍ ഇരുന്നതും ഞെട്ടലോടെ ഒരു കാര്യം തിരിച്ചറിഞ്ഞു. ചോറ്‌പൊതി ഞാന്‍ ഇന്റര്‍സിറ്റിയില്‍ വച്ച്‌ മറന്നിരിക്കുന്നു! രാവിലെ ഭാര്യ ചോറ്‌ വാട്ടിയ വാഴയിലയില്‍ തട്ടിയിടുന്നതും ഓരോ വിഭവങ്ങളുടെയും പേരെടുത്ത്‌ പറഞ്ഞ്‌ അതിന്റെ കൂടെ പൊതിഞ്ഞു വയ്‌ക്കുന്നതും സംതൃപ്‌തിയോടെ എന്നെ നോക്കി ചിരിച്ചതും ഒരു മണിരത്‌നം ചിത്രത്തിലെ ഫ്‌ളാഷ്‌ബാക്ക്‌ പോലെ അതിവേഗത്തിലുള്ള ദൃശ്യങ്ങളിലൂടെ എന്റെ തലച്ചോറില്‍ മിന്നി. ഉച്ചയ്‌ക്ക്‌ ഊണില്ല എന്നതിനേക്കാള്‍ ഞാന്‍ എന്തോ പാപം ചെയ്‌തു എന്നായിരുന്നു മനസില്‍. പിന്നെ വൈകിയില്ല, സഹപ്രവര്‍ത്തകന്റെ ബൈക്കുമെടുത്ത്‌ തമ്പാനൂരേക്ക്‌ പാഞ്ഞു. നാലാമത്തെ പ്‌ളാറ്റ്‌ഫോമില്‍ എത്തിച്ചേര്‍ന്ന ഇന്റര്‍സിറ്റിയുടെ ചൂടാറിയിട്ടുണ്ടാവില്ല, കിതപ്പ്‌ മാറ്റാന്‍ യാര്‍ഡിലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ അവിടെ എത്തിയേ പറ്റൂ. നാലാമത്തെ പ്‌ളാറ്റ്‌ഫോമില്‍ എത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ഏതോ ബോഗിയിലേക്ക്‌ ചാടിക്കയറി, ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ ഞാന്‍ ഓടിക്കൊണ്ടിരുന്നു.വാതിലിന്റെ വശത്ത്‌ മുകളില്‍ ബാഗ്‌ വയ്‌്‌കുന്ന റാക്കില്‍ ആണ്‌ ഹിന്ദു ദിനപത്രത്തിന്റെ കടലാസില്‍ പൊതിഞ്ഞ ചോറ്‌ പൊതി വച്ചത്‌. ഏത്‌ ബോഗിയായിരുന്നു? മധ്യഭാഗത്ത്‌ എന്നു മാത്രം അറിയാം. അതില്‍ നിരനിരയായി ആഭരണക്കടയുടെ പരസ്യമുണ്ടായിരുന്നു. ഇന്ത്യന്‍ റെയില്‍വെ ഓരോ ബോഗിക്കും ഓരോ നിറം നല്‍കിയിരുന്നെങ്കില്‍ എത്ര എളുപ്പമായിരുന്നു എന്ന്‌ ആലോചിച്ചു പോയി.

ഒഴിഞ്ഞ തീവണ്ടിയുടെ കാഴ്‌ച തന്നെ പേടിപ്പെടുത്തുന്നതായിരുന്നു. ഇത്രയും ആളുകള്‍ തിക്കിത്തിരക്കി വന്നതാണെന്ന്‌ പറയില്ല. വിരുന്ന്‌ സല്‍ക്കാരം കഴിഞ്ഞ്‌ കൂട്ടത്തോടെ അതിഥികള്‍ ഉപേക്ഷിച്ചു പോയ മുറി പോലെ, വല്ലാത്ത ശൂന്യത. നെടുവീര്‍പ്പുകളും പൊട്ടിച്ചിരികളും വാഗ്വാദങ്ങളും പ്രണയം കലര്‍ന്ന നോട്ടങ്ങളും മൊബൈല്‍ പാട്ടുകളും ദിനപത്ര വാര്‍ത്തകളും സൗഹൃദ സ്‌മിതങ്ങളുമെല്ലാം പെട്ടെന്ന്‌ വിട്ടൊഴിഞ്ഞ ഏകാന്ത പേടകം. എല്ലാ ബോഗിയിലും ആഭരണക്കടയുടെ പരസ്യം. ഓരോ ബോഗിക്കും ഓരോ ഉല്‍പ്പന്നത്തിന്റെ പരസ്യം കൊടുത്താല്‍ റെയില്‍വെയ്‌ക്ക്‌ വരുമാനവും കൂടും യാത്രക്കാര്‍ക്ക്‌ ബോഗി തിരിച്ചറിയാനും പറ്റും.

ഞാന്‍ ഓട്ടം തുടര്‍ന്നു. ഓരോ റാക്കും ശൂന്യം, ഇതെവിടെ പോയി ? വണ്ടി വന്നാലുടന്‍ ഇരച്ചുകയറുന്ന നാടോടികള്‍ എടുത്തുകൊണ്ട്‌ പോയതാവുമോ? അങ്ങനെയാവില്ല, അങ്ങനെയാവാന്‍ ഇത്‌ ദീര്‍ഘദൂര തീവണ്ടി അല്ലല്ലോ. ഞാന്‍ സ്വയം സമാധാനിപ്പിച്ചു. ഓടിയോടി ഞാന്‍ കിതയ്‌ക്കാന്‍ തുടങ്ങി. മധ്യഭാഗത്തെ ബോഗികള്‍ തീരാറായി. ഇനി പുറകിലേക്ക്‌ ഓടാം. വെറുതെ ഒന്ന്‌ തിരിഞ്ഞപ്പോള്‍ കണ്ടു-എന്റെ ചോറ്‌ പൊതി ! അത്‌ അവിടെ തന്നെയുണ്ട്‌. അതെടുത്ത്‌ മടിയില്‍ വച്ച്‌ വളരെ നേരം അങ്ങനെ തന്നെയിരുന്നു തീവണ്ടി ഇതിനകം ഒരു വെയില്‍പറമ്പില്‍ എത്തിയിരുന്നു...

എന്തുകൊണ്ടാണ്‌ ഒരു ചോറ്‌ പൊതിക്ക്‌ വേണ്ടി ഞാന്‍ ഇത്രയും ഓടിയത്‌ ? കാരണം അത്‌ വേറെ ഒരിടത്തും കിട്ടില്ല, എത്ര പണം കൊടുത്താലും. ഒരു ചോറ്‌ പൊതി പോലെയാകില്ല മറ്റൊന്ന്‌്‌. ജീവിതത്തില്‍ ഒരിക്കലെങ്കിലും വാഴയിലയില്‍ ചോറ്‌ പൊതിഞ്ഞ്‌ കൊണ്ടുപോയി കഴിച്ചിട്ടില്ലെങ്കില്‍ അത്‌ നഷ്ടം തന്നെയാണ്‌. വഴിച്ചോറ്‌ അല്ലെങ്കില്‍ പാഥേയം ഒരു സംസ്‌്‌കാരമാണ്‌. ഒരു നേരത്തെ ആഹാരത്തിന്റെ വില ഒരു യാത്രാവേളയില്‍ വളരെ വലുതാണ്‌. വീട്ടില്‍ നിന്നും ചോറ്‌ പൊതിഞ്ഞു കൊണ്ടുപോകുന്ന നിങ്ങള്‍ ഒരു കരുതലിനെയും സ്‌നേഹത്തെയും ഒരു സംസ്‌കാരത്തെയുമാണ്‌ കൂടെ കൊണ്ടുപോകുന്നത്‌.

മരണമെത്തുമ്പോള്‍ അവസാനമായി കഴിക്കാന്‍ തോന്നുക പ്രിയപ്പെട്ടവര്‍ ഉണ്ടാക്കിയ ഭക്ഷണമായിരിക്കില്ലേ? മകനെ വധശിക്ഷയ്‌ക്ക്‌ വിധിക്കുമ്പോള്‍ അവന്‌ അവസാനമായി കഴിക്കാന്‍ അച്ഛന്‍ കൊണ്ടുപോകുന്നത്‌ വീട്ടില്‍ നിന്നുള്ള പൊതിച്ചോറാണ്‌. ഒരു മഹത്തായ ലക്‌്‌ഷ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചതിനാണ്‌ അവന്‌ വധശിക്ഷ നേരിടേണ്ടി വരുന്നത്‌. കണ്ടുണ്ണി എന്ന മകന്‌ വേണ്ടി വെള്ളായിയപ്പന്‍ പൊതിച്ചോറുമായി ഇറങ്ങുകയാണ്‌. പക്ഷേ അയാള്‍ എത്തുമ്പോഴേക്കും തൂക്കിക്കൊല നടന്നു കഴിഞ്ഞു. ആ ചോറ്‌ കടല്‍ത്തീരത്തെ കാക്കകള്‍ക്ക്‌ അയാള്‍ എറിഞ്ഞുകൊടുത്തു. അങ്ങനെ അത്‌ മകനുള്ള അച്ഛന്റെ ബലിച്ചോറായി. ഒ. വി. വിജയന്റെ കടല്‍ത്തീരത്ത്‌ എന്ന കഥയില്‍ നിന്നാണ്‌ ഇത്‌. മലയാള സാഹിത്യത്തിലും സിനിമയിലും എല്ലാം പൊതിച്ചോറിന്റെ രുചിയും മണവും ധാരാളം ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.

കാരൂരിന്റെ ഒരു കഥയുടെ പേര്‌ തന്നെ പൊതിച്ചോറ്‌ എന്നാണ്‌. വിശപ്പ്‌ സഹിക്കാനാവാതെ വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറ്‌ എടുത്ത്‌ കഴിക്കുന്ന അധ്യാപകന്റെ കഥ. പഴയ കാലത്തെ ശമ്പളമില്ലാതെ പട്ടിണിയില്‍ കഴിഞ്ഞിരുന്ന അധ്യാപകരുടെ ദയനീയചിത്രം വരച്ചുകാട്ടുന്നതായിരുന്നു മലയാളത്തിലെ മികച്ച ചെറുകഥകളില്‍ ഒന്നായ പൊതിച്ചോറ്‌. ഈ കഥ മോഹന്‍ലാലിനെ നായകനാക്കി ഒന്നാം സാര്‍ എന്ന പേരില്‍ സിനിമയാക്കാന്‍ ഒരു പദ്ധതിയുണ്ടായിരുന്നു. രാജീവ്‌നാഥ്‌ ആയിരുന്നു സംവിധായകന്‍. പക്ഷേ പട്ടിണിയെ കുറിച്ച്‌ ചിന്തിക്കാത്ത പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഈ സിനിമ വന്നാല്‍ പൊളിഞ്ഞുപോകുമെന്ന്‌്‌ കരുതി പ്രോജക്ട്‌ ഉപേക്ഷിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അധ്യാപകന്റെ കഥ നല്ല ശമ്പളം വാങ്ങുന്ന അധ്യാപകരെ മാത്രം കണ്ട്‌ ശീലിച്ച പുതിയ തലമുറയ്‌ക്ക്‌്‌ ദഹിക്കില്ല എന്ന തിരിച്ചറിവും പൊതിച്ചോറ്‌ സിനിമ ജനിക്കുന്നതിന്‌ മുമ്പേ മരിക്കുന്നതിന്‌ കാരണമായിട്ടുണ്ടാകാം.

ഒളിവില്‍ കഴിയുന്ന കാലത്ത്‌ പട്ടിണിക്കുടിലുകളില്‍ നിന്നും ഭക്ഷണം കഴിക്കേണ്ടി വന്നതിന്റെ നീറുന്ന ചിത്രങ്ങള്‍ 'ഒളിവിലെ ഓര്‍മ്മകള്‍' എന്ന ആത്മകഥയില്‍ തോപ്പില്‍ ഭാസി പറയുന്നുണ്ട്‌. ചെറുമക്കുടിലിലെ ചട്ടിയില്‍ ന്‌ിന്നും ആര്‍ത്തിയോടെ പഴങ്കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോഴാണ്‌ അവിടെയുള്ളവര്‍ ഒന്നും കഴിച്ചിട്ടില്ലെന്ന്‌ തോപ്പില്‍ ഭാസി മനസിലാക്കുന്നത്‌. വിശന്ന്‌്‌ വലഞ്ഞ്‌ കഴിച്ചതിനാല്‍ അത്രയും രുചികരമായ ഭക്ഷണം പിന്നെ കഴിച്ചിട്ടേയില്ലെന്നാണ്‌ അദ്ദേഹം എഴുതിയിട്ടുള്ളത്‌. ഇങ്ങനെ സ്വയം പട്ടിണി കിടന്ന്‌ ഒളിവില്‍ കഴിഞ്ഞ സഖാക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിയ അമ്മമാര്‍ കേരളത്തിന്റെ പല ഭാഗത്തുമുണ്ടായിരുന്നു. സാഹിത്യകാരന്‍ കാക്കനാടന്റെ അമ്മ ഇത്തരത്തില്‍ ഒരാളായിരുന്നു. ഒരേസമയം പാതിരിയും കമ്മ്യൂണിസ്റ്റുമായിരുന്ന ജോര്‍ജ്ജ്‌ കാക്കനാടന്റെ ഭാര്യയായ റോസമ്മ അങ്ങനെ നിരവധി കമ്മ്യൂണിസ്‌റ്റ്‌കാര്‍ക്ക്‌ ഭക്ഷണം വിളമ്പിയ അമ്മയായി.

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഒരു ദിവസം എവിടെയൊക്കെയോ അലഞ്ഞ്‌ തിരിഞ്ഞ്‌ പാതിരാത്രി വിശന്ന്‌ വലഞ്ഞ്‌ കാക്കനാടന്റെ കൊല്ലത്ത്‌ തേവള്ളിയിലെ വാടക വീട്ടില്‍ എത്തിയ അനുഭവം എഴുതിയിട്ടുള്ളത്‌ വായിച്ചാല്‍ കാക്കനാടന്റെ അമ്മയെ പോലെയായിരുന്നു ഭാര്യയും എന്ന്‌ മനസിലാകും . എല്ലാവരും ഉറങ്ങിയിട്ടുണ്ടാവുമെന്ന്‌ ചുള്ളിക്കാട്‌ കരുതി. വിശപ്പ്‌ സഹിക്കാനും വയ്യ. ആരെയും ഉണര്‍ത്താതെ കിടക്കാമെന്ന്‌ കരുതിയപ്പോള്‍ കസേരയില്‍ കൈ തട്ടി. ശബ്ദം കേട്ട്‌ അമ്മിണിച്ചേച്ചി വിളിച്ചു ചോദിച്ചു: "ആരാ? ", "ഞാനാ ബാലന്‍" എന്ന്‌ ചുള്ളിക്കാട്‌.
"നീ വല്ലതും കഴിച്ചതാണോ, മേശപ്പുറത്ത്‌ ചോറും കറിയും ഇരിപ്പുണ്ട്‌. വാതില്‍ ചാരിയിട്ടേയുള്ളു"

വിശന്ന്‌ പ്രാണന്‍ പോയ ചുള്ളിക്കാടിന്‌ ആ വാക്കുകള്‍ തന്നെ അമൃതായി തോന്നിയിരിക്കില്ലേ?

മറ്റൊരാളുടെ വിശപ്പ്‌ അറിയാന്‍ കഴിയുന്ന അമ്മിണിച്ചേച്ചിയെ പോലെയുള്ളവരെ എന്ത്‌ ബഹുമതി കൊടുത്ത്‌ ആദരിച്ചാലാണ്‌ മതിയാകുക.

പിറ്റേന്ന്‌ നേരം വെളുത്തപ്പോള്‍ രാത്രിയില്‍ താന്‍ എത്തുമെന്ന്‌ ചേച്ചി എങ്ങനെ അറിഞ്ഞുവെന്ന്‌ ചുള്ളിക്കാട്‌ ചോദിച്ചപ്പോള്‍ "നിന്നെ പോലെ ആരെങ്കിലും വരുമല്ലോ, ചോറെടുത്ത്‌്‌ വച്ച്‌ കിടന്നാല്‍ പിന്നെ എഴുന്നേല്‍ക്കണ്ടല്ലോ" എന്നായിരുന്നു അമ്മിണിച്ചേച്ചിയുടെ മറുപടി. വാതില്‍ പൂട്ടിയിരുന്നില്ലല്ലോ എന്ന്‌ ചോദിച്ചപ്പോള്‍ "ഓ ഇവിടെ എന്നാ ഇരുന്നിട്ടാ പൂട്ടാന്‍, ഇത്‌ ബേബിച്ചായന്റെ വീടാന്ന്‌്‌ എല്ലാ കള്ളന്‍മാര്‍ക്കും അറിയാം", എ്‌ന്നാണത്രേ ആ അമ്മ പറഞ്ഞത്‌.

ഹൃദയത്തിന്റെ വാതിലുകള്‍ ഒരിക്കലും പൂട്ടാതിരുന്ന ആ വലിയ മനുഷ്യന്‌ വിട എന്നെഴുതിയാണ്‌ കാക്കനാടന്റെ മരണശേഷം എഴുതിയ ഈ ഓര്‍മ്മക്കുറിപ്പ്‌ ചുള്ളിക്കാട്‌ അവസാനിപ്പിക്കുന്നത്‌.

അത്താഴ പട്ടിണിക്കാരുണ്ടോ എന്ന്‌ വിളിച്ച്‌ ചോദിച്ച ശേഷം മാത്രം പടിപ്പുര വാതിലടയ്‌ക്കുന്ന വീടുകള്‍ കേരളത്തിലുണ്ടായിരുന്നു. പക്ഷേ അന്യന്റെ വിശപ്പറിയുന്ന
സംസ്‌ക്കാരവും നമുക്ക്‌ നഷ്ടമായിരിക്കുന്നു.

ഇന്ന്‌ ഒരു നേരത്തെ ആഹാരം കിട്ടുക എന്നതല്ല വിഷയം, അത്‌ ഏത്‌ തരമായിരിക്കണം എന്നായിരിക്കുന്നു. ചൈനയും മധ്യപൂര്‍വേഷ്യയും യൂറോപ്പുമെല്ലാം മലയാളിയുടെ തീന്‍മേശയില്‍ നിരന്നിരിക്കുകയാണ്‌. കടലില്‍ നിന്നും കായലില്‍ നിന്നും മരുഭൂമിയില്‍ നിന്നും മഞ്ഞുമലകളില്‍ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങള്‍ നിരത്തി തീന്‍ശാലകള്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു. ഊണ്‌ തയ്യാര്‍ എന്ന ബോര്‍ഡ്‌ ക്രമേണ അപ്രത്യക്ഷമാവുന്നു പകരം വിഭവങ്ങളുടെ പേര്‌ നിരത്തിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയാണ്‌.

വാതത്തിന്‌ പോത്തിറച്ചി, വലിവിന്‌ കാടയിറച്ചി, അര്‍ശസിന്‌ താറാവിന്റെ മുട്ട, ശരീരബലത്തിന്‌ ആട്ടിന്‍സൂപ്പ്‌ എന്നിങ്ങനെ ഭക്ഷണത്തിന്‌ മരുന്നിന്റെ മുഖംമൂടി നല്‍കി അമിതഭക്ഷണത്തിന്റെ കുറ്റബോധം നമ്മള്‍ എളുപ്പത്തില്‍ മറികടന്നു. തലതിരിഞ്ഞ ആസൂത്രണവും പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയും ചേര്‍ന്ന്‌ പട്ടിണി ഒരു പ്രതിഭാസമാക്കി മാറ്റിയ രാജ്യത്ത്‌ തന്നെയാണ്‌ ഭക്ഷണത്തിന്‌ വേണ്ടി മാത്രമുള്ള ടി വി ചാനല്‍ ഷോകളും ഉള്ളത്‌ എന്നത്‌ വല്ലാതെ വിശക്കുന്ന ഒരു വൈരുദ്ധ്യമാണ്‌.

തീവണ്ടിയാത്രയും പൊതിച്ചോറ്‌ മറന്നതുമായിരുന്നല്ലോ ഈ കുറിപ്പിന്റെ തുടക്കം. ഒരു ട്രെയിന്‍ യാത്രയിലെ പൊതിച്ചോറ്‌ അനുഭവത്തെ കുറിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തകയായ ശ്രീബാല കെ മേനോന്‍ പറഞ്ഞതും കൂടി എഴുതി ഈ കുറിപ്പവസാനിപ്പിക്കാം. ഒരു ട്രെയിന്‍ യാത്രയില്‍ ശ്രീബാലയുടെ എതിരെ ഇരുന്നത്‌ ഒരു കൗമാരക്കാരനായിരുന്നു. ഉച്ചയൂണിന്‌ സമയമായി, അവന്‍ ചോറ്‌ പൊതി പുറത്തെടുത്തു. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചൂടാറാത്ത ചോറിന്റെ ഗന്ധം പരന്നു. അതില്‍ ചമ്മന്തിയും ചീരത്തോരനും മെഴുക്കുപുരട്ടിയുമെല്ലാമുണ്ട്‌. പെട്ടെന്ന്‌ ബിരിയാണി, ബിരിയാണി എന്ന്‌ വിളിച്ച്‌ ട്രെയിന്‍ പാന്‍ട്രിയിലെ വില്‍പ്പനക്കാരന്‍ വന്നു. ചെക്കന്‍ ചോറ്‌്‌പൊതി അടച്ചുവച്ച്‌ ചാടി എഴുന്നേറ്റ്‌ ബിരിയാണി വാങ്ങി. പിന്നെ ചോറ്‌ പൊതി ചുരുട്ടിക്കൂട്ടി ജാലകത്തിലൂടെ പുറത്തേക്ക്‌ വലിച്ചെറിഞ്ഞു! ഒരു അമ്മ കഷ്ടപ്പെട്ട്‌ സ്‌്‌നേഹത്തോടെ പാചകം ചെയ്‌ത്‌ പൊതിഞ്ഞു നല്‍കിയ ഭക്ഷണം വലിച്ചെറിഞ്ഞ അവനെ എ്‌ന്തു ചെയ്യണം? വായനക്കാര്‍ തീരുമാനിക്കുക.Wednesday, October 31, 2012

       ജലജയുടെ ശബ്ദം അഥവാ അച്ഛന്‍ മലയാളംജലജ എന്ന നടിയെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ തന്നെ ആ ശബ്ദം എന്തുകൊണ്ടാണ്‌ മനസിലേക്ക്‌ വരുന്നത്‌? വിഷാദവും വിരഹവും പ്രണയവും പരിഭവവും ഒരേ നിറവില്‍ വാര്‍ത്തുവച്ച ശബ്ദശില്‍പ്പമാണ്‌ ജലജ എന്ന്‌ തോന്നിയിട്ടുണ്ട്‌. ശബ്ദത്തിലൂടെ മാത്രം തിരിച്ചറിയപ്പെടാനുള്ള ഭാഗ്യം ഈ നടിക്കുമുണ്ട്‌.

ഷീലയുടെ അതിവൈകാരികത നിറഞ്ഞ ശബ്ദവും ശാരദ മുതല്‍ സീമ വരെയുള്ള നടികളിലൂടെ കേട്ട കോട്ടയം ശാന്തയുടെ ശബ്ദവും മടുത്തിരുക്കുമ്പോഴാവാം മലയാളിയുടെ ശ്രവണസുഖത്തിലേക്ക്‌ ജലജയുടെ തനത്‌ ശബ്ദം കടന്നുവന്നത്‌. ഇന്ന്‌ ഭാഗ്യലക്ഷ്‌മിയുടെ ശബ്ദം ചീവീടിന്റെയോ കാറ്റടിക്കുന്നതിന്റെയോ വാഹനം പോകുന്നതിന്റെയോ ശബ്ദം പോലെ ചിരപരിചിതമായി ചെവി വല്ലാതെ മടുത്തിരിക്കുമ്പോള്‍ ജലജയുടെ ശബ്ദം മധുരമായി കേള്‍ക്കുന്നു, ആ ശബ്ദം എന്നെ കുട്ടിക്കാലത്തേക്ക്‌ വലിച്ചുകൊണ്ടുപോകുന്നു. അന്ന്‌ കണ്ട ചേച്ചിമാര്‍ക്കെല്ലാം ജലജയുടെ മുഖവും ശബ്ദവുമായിരുന്നു. അവര്‍ അടുക്കളപ്പണിയും തീര്‍ത്ത്‌ വീട്ടിലെ പശുവിന്‌ പുല്ലും വെള്ളവും കൊടുത്ത ശേഷം ഹാഫ്‌സാരിയും പാവാടയും ധരിച്ച്‌ പുസ്‌തകവും ചോറ്‌ പാത്രവും മാറോട്‌ ചേര്‍ത്തുപിടിച്ച്‌ സര്‍ക്കാര്‍ കോളേജിലേക്കോ സമാന്തര കോളേജിലേക്കോ തിരക്ക്‌ പിടിച്ച്‌ പോകുന്നവരായിരുന്നു. ജലജയെ പോലെ ഒരു നോട്ടം കൊണ്ട്‌ മാത്രം പ്രണയവും പരിഭവും അറിയിച്ചവരായിരുന്നു. ചെമ്പരത്തി പൂത്തുലഞ്ഞ്‌ നിന്ന കിണറ്റിന്‍കരയില്‍ നിന്ന്‌ കിനാവ്‌ കണ്ടവരായിരുന്നു, കുഞ്ഞനിയന്‍മാരെ വാത്സല്യത്തോടെ ശാസിച്ചവരായിരുന്നു.

മതിലുകള്‍ എന്ന സിനിമയില്‍ ശബ്ദത്തിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന കഥാപാത്രമായി വരുന്നത്‌ കെ പി എ സി ലളിതയാണ്‌. ജലജയുടെ ശബ്‌്‌ദമായിരുന്നെങ്കില്‍ ആ
കഥാപാത്രവുമായി മലയാളികള്‍ പ്രണയത്തിലാവുമായിരുന്നു എന്നത്‌ എന്റെ തോന്നലാവാം. പക്ഷേ നാരായണി എന്ന ആ കഥാപാത്രത്തിന്‌ ചേരുന്നതായിരുന്നില്ല ജലജയുടെ ശബ്ദം. കാണാത്ത ഒരു പുരുഷനുമായി ശബ്ദത്തിലൂടെ മാത്രം വികാരപ്രകടനം നടത്തുന്ന തരത്തില്‍ പ്രകടനപരതയുള്ള സ്വഭാവം ജലജയുടെ ശബ്‌്‌ദത്തിന്‌ ചേരില്ല.

മലയാള സിനിമയില്‍ ഇനി ശബ്ദം നല്‍കുവാനും ജലജയ്‌ക്ക്‌ സാധിക്കുമെന്ന്‌ തോന്നുന്നില്ല, കാരണം അത്രമേല്‍ ജലജ എന്ന നടിയുമായി ആ ശബ്ദം ഇഴുകിച്ചേര്‍്‌ന്നിരിക്കുന്നു. മലയാളികള്‍ക്ക്‌ വേറൊരു നടിയില്‍ അത്‌ ചേര്‍ക്കാന്‍ കഴിയില്ല. ശാലിനി എന്റെ കൂട്ടുകാരി, ഗ്രീഷ്‌്‌മം, യവനിക, എലിപ്പത്തായം, മര്‍മരം, ഉള്‍ക്കടല്‍ എന്നീ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ കഥാപാത്രത്തെ എന്ന പോലെ ആ ശബ്ദത്തെയും ഞാന്‍ പിന്തുടര്‍ന്നു. ശോഭ എന്ന നടി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്ഥിരം കൂട്ടുകാരിയായിരുന്നു ജലജയുടെ കഥാപാത്രങ്ങള്‍.

ജലജയുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട്‌ മികച്ച കുറെ ഗാനങ്ങളുണ്ട്‌. രാധ എന്ന പെണ്‍കുട്ടിയിലെ 'കാട്ടുകുറിഞ്ഞി പൂവും ചുടി,..' വേനലിലെ 'താന്ത മൃദുല സ്‌മേരമധുമയ ലഹരികളില്‍..'', കാര്യം നിസാരത്തിലെ 'താളം ശ്രുതിലയ താളം', ചില്ലിലെ 'പോക്കുവെയില്‍ പൊന്നുരുകി...'', ശാലിനി എന്റെ കൂട്ടുകാരിയിലെ ''ഹിമശൈല സൈകത...",തുടങ്ങിയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ജലജയുടെ കഥാപാത്രങ്ങളും ശബ്ദവും പാട്ടിനൊപ്പം പടര്‍ന്നുകയറും.

ഷീലയുടെയോ ജയഭാരതിയുടെയോ സീമയുടെയോ അതിക്രമിച്ചുകയറുന്ന സൗന്ദര്യം ജലജയ്‌ക്കുണ്ടായിരുന്നില്ല. എന്നാല്‍ അതായിരുന്നു ജലജയുടെ സൗന്ദര്യവും. ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണിന്റെ അടക്കത്തില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നു ജലജയ്‌ക്ക്‌ ലഭിച്ച കഥാപാത്രങ്ങളും. നഗരത്തിലേക്ക്‌ പറിച്ചുനട്ടപ്പെട്ടപ്പോള്‍ ആ നാടന്‍പൂവുകള്‍ വല്ലാതെ പരിഭ്രമിക്കുകയും വാടിപ്പോവുകയും ചെയ്‌തു. 'മണ്ടന്‍മാര്‍ ലണ്ടനില്‍' എന്ന സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ ലണ്ടനില്‍ എത്തുമ്പോഴും നാട്ടിലിരിക്കുന്ന അമ്മ വഴക്കുപറയും എ്‌ന്നോര്‍ത്ത്‌ ഭയക്കുന്നുണ്ട്‌ ജലജയുടെ കഥാപാത്രം. ലെനിന്‍ രാജേന്ദ്രന്റെ ആദ്യ ചിത്രമായ വേനലില്‍ നഗരത്തില്‍ എത്തുമ്പോഴും ചുറ്റുമുള്ളവര്‍ കാപട്യത്തിന്റെ മുഖംമൂടി അണിയുമ്പോഴും അവള്‍ അടിമുടി നാട്ടിന്‍പുറത്തുകാരിയായ കൗമാരക്കാരിയായി തുടരുകയും ഒടുവില്‍ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. മഹായാനത്തില്‍ ഭര്‍ത്താവ്‌ നഷ്ടപ്പെട്ട ജലജയുടെ കഥാപാത്രത്തോട്‌ സാമര്‍ത്ഥ്യം കാണിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തിനെ സ്വന്തമാക്കാനാണ്‌ അമ്മ പറയുന്നത്‌. പൊട്ടിപ്പെണ്ണ്‌ എന്ന്‌ ഇടയ്‌ക്കിടെ അവളെ അമ്മ കുറ്റം പറയുന്നുണ്ട്‌. ചിത്രത്തി്‌ന്റെ അവസാനം വരെ അവള്‍ പൊട്ടിപ്പെണ്ണായി തുടരുകയും ചെയ്യുന്നു.


ശാലിനി എന്റെ കുട്ടുകാരിയില്‍ ശോഭയോടൊപ്പം ജലജ
കുട്ടനാട്ടുകാരിയായ ജലജയെ കുട്ടനാട്ടുകാരന്‍ തന്നെയായ നെടുമുടി വേണുവാണ്‌ സിനിമയില്‍ എത്തിച്ചത്‌. നെടുമുടിയും ഫാസിലും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത സാലഭഞ്‌ജിക എന്ന നാടകത്തിലാണ്‌ ജലജയുടെ അരങ്ങേറ്റം. ജലജ അന്ന്‌്‌ ആലപ്പുഴയില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. നെടുമുടി തന്നെയാണ്‌ അരവിന്ദന്റെ തമ്പിലേക്ക്‌ ജലജയുടെ പേര്‌ നിര്‍ദേശിക്കുന്നത്‌. കെ ജി ജോര്‍ജ്ജ്‌്‌, അരവിന്ദന്‍, പത്മരാജന്‍, മോഹന്‍, ലെനിന്‍ രാജേന്ദ്രന്‍, അടൂര്‍, ഭരതന്‍, ടി. വി. ചന്ദ്രന്‍ എന്നിങ്ങനെ മികച്ച സംവിധായകരുടെ പ്രിയ നടിയാണ്‌ ജലജ. വേനലിലെ അഭിനയത്തിനാണ്‌ ജലജയ്‌ക്ക്‌ ആദ്യ സംസ്ഥാന അവാര്‍ഡ്‌ ലഭിക്കുന്നത്‌.

ജലജയുടെ ശബ്ദത്തില്‍ നല്ല മലയാളം കേള്‍ക്കുമ്പോള്‍ നമ്മള്‍ ജലജയുടെ അച്ഛന്‍ വാസുദേവന്‍ പിള്ളയ്‌ക്ക്‌ നന്ദി പറയുക. മലേഷ്യയില്‍ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്നു അദ്ദേഹം. ജലജ ജനിച്ചതും വളര്‍ന്നതും മലേഷ്യയിലായിരുന്നു. പക്ഷേ മകള്‍ മലയാളം പഠിക്കണമെന്നത്‌ അച്ഛന്റെ നിര്‍ബന്ധമായിരുന്നു. മലേഷ്യയിലെ സ്‌്‌കൂളില്‍ മലയാളം ഇല്ലാത്തതിനാല്‍ അച്ഛന്‍ തന്നെ ജലജയെ വീട്ടില്‍ മലയാളം പഠിപ്പിച്ചു. വീട്ടില്‍ മലയാളം തന്നെ പറയണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. പിന്നീട്‌ കുടുംബം ചെന്നൈയിലേക്ക്‌ താമസം മാറിയപ്പോള്‍ മലയാളം പഠിപ്പിക്കുന്ന വിഖ്യാതമായ ആശാന്‍ മെമ്മോറിയല്‍ സ്‌ക്ക്‌ൂളില്‍ തന്നെ ജലജയെ ചേര്‍ത്തു.

ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്ന വാസുദേവന്‍ പിള്ളയ്‌ക്ക്‌്‌ മാതൃഭാഷയോട്‌ പുച്ഛമായിരുന്നെങ്കില്‍ മകളെ നിര്‍ബന്ധിച്ച്‌ മലയാളം പഠിപ്പിച്ചി്‌ല്ലായിരുന്നെങ്കില്‍ നമുക്ക്‌ ജലജയുടെ മധുര ശബ്ദം കേള്‍ക്കാന്‍ ഭാഗ്യമുണ്ടാവുമായിരുന്നില്ല, എന്തിന്‌ ജലജ എന്ന നടി പോലും ഉണ്ടാവുമോ എന്ന്‌ സംശയമാണ്‌.
അമ്മ മലയാളത്തിന്റെ മഹത്വം മകളെ മനസിലാക്കിച്ച ആ അച്ഛന്‌ നന്ദി. സ്വന്തം മക്കളുടെ ശബ്ദം അന്യഭാഷയില്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട രക്ഷിതാക്കളോട്‌ 
നമുക്ക്‌ സഹതപിക്കാം.Thursday, September 27, 2012

ഒരു സ്‌ത്രീയുടെ കഥ, ഒരുപാട്‌ തലമുറകളുടെയും


"ചേച്ചി ഈ കൊച്ചിനെ കൊടുത്തുവിട്‌, ദീനം പിടിച്ച ഇതെങ്ങാനും ഇല്ലാതായാല്‍ ചേച്ചി സമാധാനം പറയേണ്ടി വരും. തള്ളയുടെ അടുത്താവുമ്പോള്‍ നമുക്ക്‌ പേടിക്കണ്ട".
എന്റെ അമ്മൂമ്മയോട്‌ അവരുടെ സഹോദരിയാണ്‌ ഇത്‌ പറഞ്ഞത്‌. അവര്‍ ആ കുഞ്ഞിനെ തള്ളയുടെ അടുത്തേക്ക്‌ അയച്ചില്ല. ആ കുഞ്ഞ്‌ ദീനം വന്ന്‌ ചത്തുപോയില്ല എന്നതിന്‌ ഇതെഴുതാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഞാന്‍ തന്നെ തെളിവ്‌. എന്ത്‌ ധൈര്യത്തിലാണ്‌ ദീനക്കാരനായ എന്നെ അമ്മയുടെ അടുത്തേക്ക്‌ അയക്കാതെ വളര്‍ത്താന്‍ അമ്മൂമ്മ തീരുമാനിച്ചതെന്ന്‌ ഇപ്പോഴും അറിയില്ല. എന്നാല്‍ സുരക്ഷിതമായ ആ കൈകളില്‍ കിടന്ന്‌ വളര്‍ന്ന ആദ്യത്തെ കുട്ടിയല്ല ഞാന്‍. എനിക്ക്‌ മുമ്പും ശേഷവും കുടുംബത്തിലെ കുട്ടികള്‍ അമ്മൂമ്മയുടെ സുരക്ഷിതമായ കൈകളിലൂടെ കടന്നുപോയി.

എനിക്ക്‌ ഒരു വയസാകുന്നതിന്‌ മുമ്പേ എന്നെ അമ്മൂമ്മയുടെ അടുത്താക്കി ചേട്ടനെയും കൂട്ടി അമ്മയ്‌ക്ക്‌ അച്ഛന്റെ ജോലിസ്ഥലത്തേക്ക്‌ പോകേണ്ടി വന്നു. എന്നെ കൂടെ കൂട്ടാത്തതിന്‌ കാരണം അനിയത്തിയുടെ ആസന്നമായ വരവായിരിക്കാം. അല്ലെങ്കില്‍ അച്ഛന്റെ ജോലിസ്ഥലമായ ഉത്തരേന്ത്യയിലെ കൊടും ശൈത്യവും വേനലും എന്നെ ബാധിക്കരുതെന്ന കരുതലുമാകാം. ആ പഴയകാലത്തെ ഓര്‍മ്മകള്‍ നിറകണ്ണുകളോടെ അല്ലാതെ പറയാന്‍ ഇപ്പോഴും എന്റെ അമ്മൂമ്മയ്‌ക്കാവില്ല. ആ സ്‌നേഹവും വാത്സല്യവും വീണ്ടും അറിയാനും ആ കാലത്തെ ഓര്‍മ്മയുടെ തിരശീലയില്‍ സങ്കല്‍പ്പിച്ച്‌ ആസ്വദിക്കാനും വീണ്ടും വീണ്ടും അമ്മൂമ്മയെ കൊണ്ട്‌ ഇപ്പോഴും ഞാന്‍ അതൊക്കെ പറയിക്കും.

പൊതുപ്രവര്‍ത്തകനായ അപ്പൂപ്പനും കോളേജിലും ഹൈസ്‌ക്കൂളിലുമൊക്കെ പഠിക്കുന്ന അമ്മൂമ്മയുടെ മക്കളും രാവിലെ ഇറങ്ങിക്കഴിഞ്ഞാല്‍ ആ വലിയ വീട്ടില്‍ ഞാനും അമ്മൂമ്മയും മാത്രമാകും. ആകെ കൂട്ടിനുണ്ടാവുക തവിട്ടുനിറമുള്ള റൂബി എന്ന നായയും തൊഴുത്തിലെ പശുക്കളും. വീടിന്റെ വരാന്തയില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ വിശാലമായ നെല്‍പ്പാടമാണ്‌. ചിലപ്പോള്‍ ഞാറ്‌ നടാനോ കൊയ്‌ത്തിനോ ഓല മെടയാനോ ഒക്കെ എത്തിയ പണിക്കാര്‍ വയലിലുണ്ടാകും. അവരോട്‌ പറഞ്ഞിട്ടാണ്‌ എന്നെ ഉറക്കിക്കിടത്തി അമ്മ (അമ്മൂമ്മയെ ഈ അടുത്ത കാലം വരെ ഞാന്‍ അങ്ങനെയാണ്‌ വിളിച്ചിരുന്നത്‌) അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോവുക. ഒരിക്കല്‍ ഇതുപോലെ അമ്മൂമ്മ പോയ ശേഷം ഉണര്‍ന്ന്‌ തൊട്ടിലില്‍ കിടന്ന്‌ കരഞ്ഞ ഞാനെന്ന കുഞ്ഞിനെ എടുത്ത്‌ സമാധാനിപ്പിക്കാന്‍ ഞാറ്‌ നടുകയായിരുന്ന പണിക്കാരി ഓടിയെത്തി. എന്നാല്‍ കുരച്ച്‌കൊണ്ട്‌ തൊട്ടിലിന്‌ സമീപം നിന്ന റൂബി അവരെ അടുപ്പിച്ചില്ല. സ്വതവേ ശാന്തനായ ആ നായയുടെ രൗദ്രഭാവം ആദ്യമായാണ്‌ അവര്‍ കാണുന്നത്‌. ഞാന്‍ മുതിര്‍ന്ന ശേഷവും എന്നെ കാണുമ്പോള്‍ ഈ സംഭവം പറഞ്ഞ്‌ ആ പണിക്കാരത്തി എന്നെ നോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിക്കുമായിരുന്നു. അന്ന്‌ കുഞ്ഞിനെ ഉറക്കിക്കിടത്തി നെഞ്ചിടിപ്പോടെ ധൃതിയില്‍ ചന്തയില്‍ പോയി വന്ന അമ്മയുടെ ആധി ഒരു അച്ഛനായപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌.

അതൊരു വലിയ വീടായിരുന്നു. വലുതെന്നാല്‍ വിസ്‌്‌തൃതി കൊണ്ടും മനസുകൊണ്ടും. അപ്പൂപ്പന്റെ ഉദാരമനസ്‌കത കൊണ്ട്‌ അടുത്തതും അകന്നതുമായ പല ബന്ധുക്കളുടെയും താവളമായിരുന്നു ആ വീട്‌. ഞാന്‍ മുതിര്‍ന്ന ശേഷവും കുറഞ്ഞത്‌ 25 പേരെങ്കിലും അവിടെ ഉണ്ടായിരുന്നു. ചെവിക്ക്‌ തകരാറുള്ള ഒരു അമ്മായി, അച്ഛന്റെ ഒരു സഹോദരി, അസാമാന്യ സൗന്ദര്യമുള്ള വൃദ്ധദമ്പതികള്‍..അങ്ങനെ പലര്‍ക്കും ആ വീട്‌ അഭയമായി.

കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ നിവൃത്തിയില്ലാതിരുന്ന മാധവിയമ്മ അമ്മൂമ്മയുടെ സഹായത്താല്‍ അവരുടെ വിശപ്പടക്കി. പിന്നീട്‌ മാധവിയമ്മയുടെ മക്കള്‍ വളര്‍ന്ന്‌ പഠിച്ചും പഠിക്കാതെയും ഉയര്‍ന്ന നിലയിലെത്തിയ കഥ അമ്മൂമ്മ പറയുമായിരുന്നു.

ആ വീട്‌ അങ്ങനെയായതില്‍ അമ്മൂമ്മയുടെ പങ്ക്‌ വലുതായിരുന്നു. എങ്ങനെയാണ്‌ ഇത്രയും പേര്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കി വിളമ്പിയതെന്ന്‌ എനിക്കറിയില്ല. അന്ന്‌ ഗൃഹജോലിക്ക്‌്‌ സഹായിക്കുന്ന യന്ത്രങ്ങളൊന്നുമില്ല. ഉരലും ഉലക്കയും അമ്മിക്കല്ലും സാധാരണ അടുപ്പും മാത്രം. കിണറില്‍ നിന്നും വെള്ളം കോരിക്കൊണ്ടു വരണം. ഉറികള്‍ തൂങ്ങിക്കിടക്കുന്ന ആ അടുക്കള ഒരു അത്ഭുതമായിരുന്നു. അവിടെ നിന്നും വിശപ്പടക്കിയവര്‍ ഒരിക്കലും മറക്കാത്ത അടുക്കള. പറമ്പില്‍ നിന്നുമെടുത്ത ചേമ്പില്‍ നിന്നും ഇലകളില്‍ നിന്നുമെല്ലാം അമ്മൂമ്മ രുചിയുടെ അത്ഭുതങ്ങള്‍ തീര്‍ത്തു. ആ അടുക്കളയും അടുപ്പും എന്തിന്‌ അറയും നിരയുമുണ്ടായിരുന്ന ആ വലിയ വീടുമെല്ലാം പുതിയ വീടിന്‌ വഴിമാറി. എങ്കിലും അമ്മൂമ്മയുണ്ടാക്കിയ വിഭവങ്ങളുടെ രുചി മരണം വരെയും നാവില്‍ നിന്നും മായില്ല. തകര്‍ക്കപ്പെടുന്നതിന്‌ മുമ്പ്‌ ആ അടുപ്പിന്റെ ചിത്രം ഞാന്‍ എടുത്ത്‌ സൂ്‌ക്ഷിച്ചു.

ഒരു പരാതിയുമില്ലാതെ അമ്മൂമ്മ ജീവിച്ചു. ഒളിവുജീവിതത്തിനിടയില്‍ സഖാക്കളോടൊപ്പം വിശന്നു വലഞ്ഞെത്തിയ അപ്പൂപ്പന്‌ ഭക്ഷണം ഉണ്ടാക്കി വിളമ്പി വച്ചപ്പോഴേക്കും പൊലീസ്‌ എത്തിക്കഴിഞ്ഞ കഥ എത്രയോ തവണ അമ്മൂമ്മയെ കൊണ്ട്‌ ഞാന്‍ പറയിച്ചിട്ടുണ്ട്‌. ഊണ്‌ കഴിഞ്ഞാലുടന്‍ കൂടെ വരാമെന്ന്‌ പറഞ്ഞ്‌ അപ്പൂപ്പനും കെ. വി. സുരേന്ദ്രനാഥും കാട്ടായിക്കോണം സദാനന്ദനും പിന്നെ പൊലീസിനെ വെട്ടിച്ചു കടന്നതുമെല്ലാം പറയുമ്പോഴേക്കും അമ്മൂമ്മയുടെ കണ്ണ്‌ നിറയുമായിരുന്നു.

ഒളിവ്‌ ജീവിതം തീര്‍ന്ന ശേഷവും അപ്പുപ്പനോടൊ്‌പ്പം വിശന്നെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണം വിളമ്പുന്ന നല്ലൊരു അമ്മയായിരുന്നു അമ്മൂമ്മ. മക്കള്‍ വലുതായ ശേഷം അമ്മൂമ്മയുടെ ജീവിതം അപ്പൂപ്പന്‌ ചുറ്റുമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‌ ശേഷം എത്തുന്ന ഭര്‍ത്താവിനെ പാതിരാവോളം ഒരു മടിയും പരാതിയുമില്ലാതെ അമ്മൂമ്മ കാത്തിരുന്നു. വൈകിയെത്തുന്ന പലഹാരത്തിന്റെ ഓര്‍മ്മയില്‍ ഇരുട്ടത്ത്‌ അപ്പൂപ്പന്റെ ബീഡി കത്തുന്ന വെളിച്ചവും നോക്കി ഞാനും അത്താഴ ശേഷം അപ്പൂപ്പന്‍ നല്‍കുന്ന ഉരുള കൊതിച്ച്‌ റൂബിയും കാത്തിരിന്നു.

സ്‌ത്രീ പൂര്‍ണയാകുന്നത്‌ അമ്മയാകുമ്പോഴാണ്‌ എന്നാണ്‌ പറയുക. എന്നാല്‍ അമ്മയുടെ പൂര്‍ണത അമ്മൂമ്മയാകുമ്പോഴല്ലേ എന്ന്‌ തോന്നിയിട്ടുണ്ട്‌. മക്കള്‍ക്ക്‌ കൊടുക്കാന്‍ കഴിയാത്ത സ്‌നേഹവും വാത്സല്യവും ഇരട്ടിയോടെ പേരക്കുട്ടികള്‍ക്ക്‌ നല്‍കുമ്പോഴാവും ഒരിക്കല്‍ അമ്മയും അച്ഛനുമായിരുന്നവര്‍ പൂര്‍ണ സംതൃപ്‌തരാവുക. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‌ അപ്പൂപ്പന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും കൂടെ പോകാത്ത അമ്മൂമ്മ എന്നോടുള്ള വാത്സല്യവും സ്‌നേഹവും കൊണ്ട്‌ മാത്രമാകും എന്നെ കാണാന്‍ അച്ഛന്റെ ഉത്തരേന്ത്യയിലെ ജോലി സ്ഥലത്ത്‌ വന്നത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.എന്റെ ഓര്‍മ്മയില്‍ കറ്റ മെതിക്കുന്ന അമ്മൂമ്മയുടെ ചിത്രമുണ്ട്‌, ഓണക്കാലമായി എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ മുറ്റം ചാണകം മെഴുകി വെടിപ്പാക്കുന്ന അമ്മൂമ്മയുടെ ചിത്രമുണ്ട്‌. ദീനക്കാരനായിരുന്ന രണ്ടോ മൂന്നോ വയസുള്ള എന്നെ ചുമന്ന്‌ മെഡിക്കല്‍ കോളേജിന്‌ മുന്നിലൂടെ വെയിലത്ത്‌ നടക്കുന്ന അമ്മൂമ്മയുടെ ദൃശ്യമുണ്ട്‌. കുഞ്ഞമ്മയുടെയും മാമന്‍മാരുടെയും കുഞ്ഞുങ്ങളെ പാളയില്‍ കിടത്തി കുളിപ്പിച്ചിരുന്ന അമ്മൂമ്മയുടെ കൈത്തഴക്കം എന്റെ അമ്മയ്‌ക്കും കിട്ടിയിട്ടില്ല. അടുത്ത കാലത്ത്‌ ഐ സി യു വില്‍ കിടന്ന അമ്മൂമ്മയുടെ ദൃശ്യം എന്തുകൊണ്ടോ ഞാന്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ വാര്‍ധക്യത്തിന്റെ പീഡകള്‍ അമ്മൂമ്മയെ തളര്‍ത്തുന്നുണ്ട്‌.

27 വര്‍ഷം മുമ്പ്‌ അപ്പൂപ്പന്റെ മരണമാണ്‌ അമ്മൂമ്മയെ ശാരീരികമായും മാനസികമായും തളര്‍ത്തിയതെന്ന്‌ ഞാന്‍ കരുതുന്നു. അത്‌ വരെ ആ വലിയ മനുഷ്യന്‌ വേണ്ടി ആ നിഴലില്‍ കഴിയുന്നതായിരുന്നു അമ്മൂമ്മയുടെ ജീവിതം. അപ്പൂപ്പന്റെ ചിതയെരിയുമ്പോള്‍ അതിന്‌ അടുത്ത്‌ നിന്നും മാറാതെ നിന്ന റൂബി പിന്നെ അധികനാള്‍ ജീവിച്ചില്ല.

അമ്മൂമ്മയ്‌ക്ക്‌ ജീവിച്ചേ മതിയാകുമായിരുന്നുള്ള. പിന്നെയും തലമുറകളുടെ നെറുകയില്‍ തലോടാന്‍ ഇങ്ങനെ ഒരു അമ്മ വേണമെന്ന്‌ കാലത്തിന്‌ തോന്നിയിരിക്കാം. എന്റെ മകള്‍ക്ക്‌ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും ഭാഗ്യവും അവളുടെ അച്ഛന്റെ ജീവന്‍ നിലനിര്‍ത്തിയ മുത്തശ്ശിയെ കാണാനും അവരുടെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞതാണെന്ന്‌ ഞാന്‍ കരുതുന്നു. നാളെ അവളും ഇങ്ങനെ ഒരു മുത്തശ്ശിയാകേണ്ടതാണ്‌. തലമുറകളില്‍ നിന്നും തലമുറകളിലേക്ക്‌ കടന്നുപോകുന്ന കരുതലിന്റെയും വാത്സല്യത്തിന്റെയും വൈദ്യുതപ്രവാഹമല്ലേ സത്രീ?
Wednesday, September 5, 2012
അങ്ങനെ ഒരു തേങ്ങാക്കാലത്ത്‌...

ഉണരാന്‍ മടിച്ചുകിടക്കുന്ന ഒരു അവധിദിവസത്തില്‍ മുകളില്‍ ഓല പൊളിച്ചു മാറ്റുന്ന ശബ്‌ദവും വെയിലും കേട്ടും കണ്ടും ഞെട്ടിയുണരുന്നു. ചുറ്റും നോക്കുമ്പോള്‍ ഞാന്‍ കിടന്നിരുന്ന പായയും തലയണയും പുതപ്പുമല്ലാതെ മുറിയില്‍ മറ്റൊന്നുമില്ല. മുറിയുടെ മുകളില്‍ കഴുക്കോലില്‍ കയറി ഓല പൊളിക്കുന്ന പണിക്കാരന്റെ ദൃശ്യം കണ്ട്‌ ഒടുവില്‍ ഞാന്‍ `റിയലൈസ്‌' ചെയ്യും- ഇന്ന്‌ ഓലകെട്ട്‌.

ആറുമാസത്തില്‍ ഒരിക്കല്‍ നടക്കന്ന പുരമേയല്‍ അഥവാ ഓലകെട്ട്‌ കുട്ടിക്കാലത്തെ പറ്റിയുള്ള എന്റെ ഓര്‍മ്മകളില്‍ ഓലപ്പൊളിയടരാതെ ബാക്കി നില്‍ക്കുന്നു. സ്വതവേ മടിയനായ ഞാന്‍ കണ്ണുതിരുമ്മി മുറ്റത്തെത്തുമ്പോഴേക്കും വീടും മുറ്റവുമെല്ലാം ഓലമേയലുകാര്‍ കൈയടക്കിയിട്ടുണ്ടാവും. മുറ്റവും കടന്ന്‌ തെക്ക്‌ വശത്തെ മാവിന്റെ ചുവട്ടില്‍ ബാക്കിയുള്ളവരെല്ലാം തമ്പടിച്ചു കഴിയും. അടുപ്പ്‌ കൂട്ടിയും സ്റ്റൗ കത്തിച്ചും ആഹാരം പാകം ചെയ്യാനുള്ള പരിപാടികളും തുടങ്ങിക്കഴിഞ്ഞിരിക്കും. വൈകുന്നേരം ഓലകെട്ടി തീരും വരെ ആകാശത്തിന്‌ കീഴില്‍ ഭക്ഷണം കഴിച്ചും ഉറങ്ങിയും തമാശ പറഞ്ഞും ഞങ്ങള്‍ അന്ന്‌ ഓലകെട്ടല്‍ ആഘോഷിച്ചു പോന്നു. ഓരോ തവണ ഓല കെട്ടുമ്പോഴും വീട്ടുകാര്‍ തീരുമാനിക്കും അടുത്ത തവണ ഓട്‌ മേയുമെന്ന്‌. പഴയ വീടിനെ തൊടാന്‍ മടിച്ച്‌ അതങ്ങനെ നീണ്ടു നീണ്ടു പോയി. പക്ഷേ ഒടുവില്‍ ഓല ഓടിന്‌ വഴിമാറുകയും പലതും പോലെ ഓലകെട്ടലും മുതിര്‍ന്ന ശേഷം ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ഒന്നായി മാറുകയും ചെയ്‌തു.

തെങ്ങുമായി ബന്ധപ്പെട്ട എന്റെ ഓര്‍മ്മകളില്‍ ആദ്യത്തേത്‌ ആയിരിക്കും ഈ ഓലകെട്ടല്‍. അതിന്‌ മുമ്പ്‌ ഓലകൊണ്ടുള്ള പന്തും പാമ്പും കളിക്കാനായി മുതിര്‍ന്നവര്‍ ഉണ്ടാക്കി തന്നിരുന്നുവെങ്കിലും, ഉറക്കമുണരുമ്പോള്‍ മേല്‍ക്കൂര പൊളിയുന്ന അപനിര്‍മ്മാണ ഓര്‍മ്മയായിരുക്കുമല്ലോ കൂടുതല്‍ പച്ചപിടിച്ചോ ഉണങ്ങിയോ ഒക്കെ കിടക്കുക. അപ്പച്ചിയുടെ വീട്ടില്‍ നിന്നും മഴയുടെ ഈറനുള്ള ഒരു രാവിലെ സ്വന്തം വീട്ടിലേക്ക്‌ അമ്മയുടെയും സഹോദരങ്ങളുടെയും ഒപ്പം നടന്നു വന്നപ്പോള്‍ രണ്ട്‌ മൂന്ന്‌ തവണ ഒറ്റ തെങ്ങിന്‍ തടിയുള്ള പാലം കടന്ന ഓര്‍മ്മകളുണ്ട്‌. ഇപ്പം വീഴും വീഴും എന്ന പേടിയോടെയാണ്‌ പല തവണയും നടന്നതെങ്കിലും തെങ്ങിന്‍ പാലത്തില്‍ നിന്നും ഇതുവരെ വീണിട്ടില്ല.

മെലിഞ്ഞ ഭാഗ്യമുത്തും കറുത്തു തടിച്ച ശാരദയും അമ്മുവും ഓലമെടയാനിരിക്കുമ്പോള്‍ അവര്‍ക്ക്‌ ഉച്ചഭക്ഷണം കൊണ്ടു കൊടുക്കേണ്ട ജോലി എനിക്കായിരുന്നു. പഴങ്കഞ്ഞിയോ മരച്ചീനിയോ എന്തെങ്കിലുമാവും അത്‌. തെങ്ങുകളുടെ നിഴല്‍ വീണ തണുത്ത വഴിയിലൂടെ തിരികെ വരുമ്പോള്‍ `കൊച്ചേ പെട്ടെന്ന്‌ വീട്ടീപ്പോ' എന്ന്‌ ഓലമെടയുന്ന പെണ്ണുങ്ങള്‍ ആരെങ്കിലും പറയുന്നത്‌ വരെ നീര്‍ക്കോലികളെയും മാനത്ത്‌ കണ്ണികളെയും നോക്കി കുളത്തിന്റെ കരയില്‍ കാത്ത്‌ നില്‍ക്കും.

ഓരോ പുരയിടത്തില്‍ നില്‍ക്കുന്ന തെങ്ങിനും ഓരോ പേരുണ്ട്‌. നെടുവരിയന്‍ എന്ന പേര്‌ മാത്രം ഓര്‍മ്മയുണ്ട്‌. നല്ല നീളമുള്ള തേങ്ങയാണ്‌ ഇതിന്‌. വയല്‍ നികത്തി ചാല്‌ കോരിയതിന്റെ കരയില്‍ നില്‍ക്കുന്ന അഞ്ച്‌ തെങ്ങുകളുടെ കരിക്കിനാണ്‌ സ്വാദ്‌ കൂടുതല്‍. വളരെക്കാലം കേസ്‌ നടത്തിയാണ്‌ ഈ പുരയിടം ഞങ്ങള്‍ക്ക്‌ കിട്ടിയത്‌. അതിന്റെ കരിക്കിനായി മാത്രം കേസ്‌ നടത്തിയാലും നഷ്ടമില്ല.

ഓര്‍മ്മയിലെ ആദ്യ തേങ്ങവെട്ടുകാരന്‍ ശ്രീധരന്‍ പണിക്കരാണ്‌. വടക്കോട്ട്‌ പണിക്കന്‍മാര്‍ കവിടി നിരത്തി ആകാശത്തേക്ക്‌ നോക്കി നാവിന്റെ മൂര്‍ച്ച കൊണ്ട്‌ ജീവിച്ചു. ആലൂര്‍ ഉണ്ണിപ്പണിക്കര്‍ ഉദാഹരണം. തെങ്ങുകയറ്റക്കാരന്‍ പണിക്കര്‍ ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുന്ന തെങ്ങില്‍ മുളയേണി ചാരി കയറി വെട്ടുകത്തിയുടെ മൂര്‍ച്ച കൊണ്ട്‌ ജീവിച്ചു.

തെക്കുള്ളവര്‍ തെങ്ങില്‍ കയറുന്നവരെ തണ്ടാന്‍ എന്നും വിളിക്കുമായിരുന്നെങ്കിലും ഞങ്ങളുടെ തണ്ടാന്‍ പണിക്കരായിരുന്നു. ഓരോ ദേശത്തും ജാതിപ്പേരും കുലത്തൊഴിലുമെല്ലാം നേര്‍ത്തും കനത്തും വ്യതാസപ്പെട്ടിരുന്നുവല്ലോ.

ഇന്ന്‌ ജിമ്മില്‍ പോയി ആറും എട്ടും മടക്കുകളുള്ള വയറും മസിലുമായി വരുന്ന പയ്യന്‍മാരെ നാണിപ്പിക്കുന്ന ബോഡിയായിരുന്നു പണിക്കരുടേത്‌. പണിക്കിടെ ശകുന്തളയുടെയോ സാവിത്രിയുടെയോ വീട്ടില്‍ പോയി വാറ്റുചാരായം കുടിച്ചു വന്നാല്‍ പണിക്കര്‍ക്ക്‌ ഞങ്ങള്‍ കുട്ടികളോട്‌ സ്‌നേഹം കൂടും. അത്‌ നല്ല കരിക്കിന്റെയും പാട്ടിന്റെയും രൂപത്തില്‍ ഞങ്ങള്‍ക്ക്‌ കിട്ടി. ഇത്തരം സ്‌പിരിറ്റ്‌ ബ്രേക്കുകള്‍ കാരണം തേങ്ങവെട്ട്‌ മഹാമഹം സന്ധ്യവരെ നീണ്ടു. പിന്നെ പണിക്കര്‍ക്ക്‌ വയസായി തുടങ്ങി. ഇഴഞ്ഞിഴഞ്ഞുള്ള തേങ്ങ വെട്ടില്‍ ദിവസം മുഴുവന്‍ പാഴായി. പണിക്കര്‍ക്ക്‌ വയ്യാതായി. എങ്കിലും പണിക്കര്‍ വീണ്ടും വീണ്ടും വന്നു. ഒടുവില്‍ സഹികെട്ട്‌ നിര്‍ബന്ധിച്ച്‌ പണിക്കരുടെ പണി മതിയാക്കിച്ചു.

ഏറ്റവും ഒടുവില്‍ പണിക്കരെ കണ്ടത്‌ അയാള്‍ മകളുടെ കല്യാണം ക്ഷണിക്കാന്‍ വീട്ടില്‍ വന്നപ്പോഴാണ്‌. പിന്നീട്‌ എപ്പോഴോ പണിക്കരുടെ മരണവാര്‍ത്തയും കേട്ടു. കറുത്ത ബലിഷ്‌ഠ ശരീരവും കൊതുമ്പിന്റെയും ചൂട്ടിന്റെയും പൊടിയും വിയര്‍പ്പും ബീഡിപ്പുകയും കലര്‍ന്ന ഗന്ധവും മാത്രം ഓര്‍മ്മയില്‍ ബാക്കിയായി.

പിന്നെ തെങ്ങുകയറ്റക്കാരനായി വന്നത്‌ ഭുവനചന്ദ്രന്‍ എന്ന ചെറുപ്പക്കാരനാണ്‌. ജാതിസമവാക്യങ്ങള്‍ തകര്‍ക്കുക എന്ന്‌ പറയുന്നത്‌പോലെ തണ്ടാനും പണിക്കനുമല്ലാത്ത നായരായിരുന്നു ഭുവനചന്ദ്രന്‍. മറ്റ്‌ ഭുവനചന്ദ്രന്‍മാരെ പോലെ അച്ഛനും അമ്മയും ഇട്ട ഐശ്വര്യമുള്ള പേരില്‍ അറിയപ്പെടാന്‍ ഇയാള്‍ക്കും ഭാഗ്യമുണ്ടായില്ല. ആളുകള്‍ സ്‌നേഹത്തോടെ ഭുവനാ എന്നും പിന്നീടത്‌ ലോപിച്ച്‌ ``പൂനാ..'' എന്നും നീട്ടി വിളിക്കാന്‍ തുടങ്ങി

വളരെ കുറച്ചുകാലമേ പൂനന്‍ തെങ്ങുകയറ്റക്കാരനായിരുന്നുള്ളു. ജോലി മടുത്തത്‌ കൊണ്ടോ മകളെ കെട്ടിക്കുക തുടങ്ങിയ ബാധ്യതകള്‍ തീര്‍ത്തതുകൊണ്ടോ പൂനന്‍ പണി മതിയാക്കി. പൂനന്റെ അന്ത്യാഭിലാഷം ഭുവനചന്ദ്രാ എന്ന്‌ ആരെങ്കിലും സ്‌നേഹത്തോടെ വിളിക്കണമെന്നതാവും.

വീണ്ടും വന്നു തണ്ടാനായി ഒരു നായര്‌. പേര്‌ ശശി. തണ്ടാന്‍മാരും പണിക്കന്‍മാരും മാര്‍ബിള്‍ പണിക്കും ഗള്‍ഫിലുമെല്ലാം പോയപ്പോള്‍ കാശില്ലാതെ നായര്‍ ശശിയായതാവും. പക്ഷേ ശശി അറിയപ്പെട്ടതും മറ്റൊരു പേരിലാണ്‌. ആള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്‌ കൊണ്ട്‌ ആ പേര്‌ എഴുതുന്നില്ല. അപ്പോഴേക്കും തെങ്ങുകയറ്റത്തൊഴിലാളികള്‍ അന്യം നിന്ന്‌ തുടങ്ങിയിരുന്നു. അതുകൊണ്ട്‌ തന്നെ ശശിക്ക്‌ നല്ല ഡിമാന്റായിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാം മാസത്തിലും മറ്റും മഴയൊന്ന്‌ മാറി വെയില്‍ വരുന്ന ദിവസം നോക്കി അത്യാവശ്യപ്പെട്ട്‌ ശശിയെ വിളിച്ചവരെ ശശി പറ്റിച്ചുകൊണ്ടേയിരുന്നു. വിളിച്ചവര്‍ ശരിക്കും ശശിമാരായി.

പുരയിടത്തില്‍ വന്ന്‌ തന്നെ തേങ്ങ ശേഖരിച്ചുകൊണ്ടുപോകുന്നവരായിരുന്നു തേങ്ങ ഇക്കോണമിയുടെ പ്രധാന ഭാഗം. തമിഴ്‌ വേരുകളുള്ള ചെട്ടിയാര്‍മാരായിരുന്നു ഇവര്‍. ഓര്‍മ്മയിലെ ആദ്യത്തെ ചെട്ടിയാര്‍ പത്മനാഭന്‍ ചെട്ടിയാരാണ്‌. പപ്പനാവന്‍ ചെട്ടിയാര്‍ എന്ന്‌ അടുപ്പമുള്ളവരും ഇല്ലാത്തവരും വിളിച്ചു. പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തില്‍ കാണുന്ന ചക്ക്‌ ഞാനാദ്യമായി കാണുന്നത്‌ പപ്പനാവന്‍ ചെട്ടിയാരുടെ വീട്ടിലാണ്‌. പെരുവഴിയമ്പലത്തില്‍ ചെട്ടിയാന്‍മാരെ വാണിയന്‍മാര്‍ എന്നാണ്‌ പറയുന്നത്‌.

പപ്പനാവന്‍ ചെട്ടിയാരുടെ ഭാര്യയുടെ പേര്‌ ഓര്‍മ്മയില്ല. അവര്‍ മരച്ചക്ക്‌ തിരിക്കുന്നതും ചന്തയില്‍ ഉണക്കമീന്‍ വില്‍ക്കാനിരിക്കുന്നതും ഓര്‍മ്മയിലുണ്ട്‌. ചന്ത പിരിഞ്ഞ ശേഷം അത്യാവശ്യം ഉണക്കമീന്‍ വാങ്ങാന്‍ അവരുടെ വീട്ടില്‍ എന്നെ പറഞ്ഞുവിടാറുണ്ടായിരുന്നു. ചെട്ടിയാര്‍ക്ക്‌ നാല്‌ ആണ്‍മക്കളായിരുന്നു. നാലില്‍ ഒരാള്‍ മാത്രമേ കുലത്തൊഴില്‍ തിരഞ്ഞെടുത്തുള്ളു. ഉപ്പനെ പോലെ ചുവന്ന കണ്ണും വെറ്റിലക്കറയുള്ള തടിച്ച ചുണ്ടുമുള്ള രാജേന്ദ്രന്‍ ചെട്ടിയാരായിരുന്നു അത്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന രാജേന്ദ്രന്‍ എല്ലാ വര്‍ഷവും മീനമാസത്തില്‍ ദേശത്തെ ചെട്ടിയാര്‍മാരുടെ കുടുംബക്ഷേത്രമായ ഇശക്കിയമ്മന്‍ കോവിലില്‍ തുള്ളിയുറഞ്ഞു. വേപ്പും മഞ്ഞളും ചേര്‍ന്ന വെള്ളം ഈറനാക്കിയ ശരീരത്തില്‍ ആരോടോ ദേഷ്യമുള്ളതുപോലെ ചാട്ടവാര്‍ കൊണ്ട്‌ ആഞ്ഞടിച്ചു. വളരെ കാലം ഞങ്ങളുടെ തേങ്ങ മൊത്തവിലയ്‌ക്ക്‌ എടുത്തത്‌ രാജേന്ദ്രനായിരുന്നു. ക്രമേണ രാജേന്ദ്രന്‍ കാശ്‌ നല്‍കുന്നതില്‍ മുടക്കം വരുത്താന്‍ തുടങ്ങി. തേങ്ങയെടുക്കാന്‍ വരുമ്പോള്‍ തികഞ്ഞ ശാന്തനും തേങ്ങയുടെ കാശ്‌ ചോദിക്കുമ്പോള്‍ തികഞ്ഞ മദ്യപാനിയുമായി രാജേന്ദ്രന്‍. തേങ്ങ വെട്ടി രണ്ട്‌ ഒഴിവ്‌ കഴിഞ്ഞിട്ടും പൈസ കിട്ടാത്ത സംഭവമുണ്ടായി. (ഒരൊഴിവ്‌ 45 ദിവസമാണ്‌, പൂക്കുല വിരിഞ്ഞ്‌ കരിക്കായി തേങ്ങ വിളയാന്‍ എടുക്കുന്ന സമയം).

പിന്നെയും പിന്നെയും രാജേന്ദ്രന്‍ തേങ്ങ എടുത്തു. എന്നാല്‍ കാശ്‌ കൃത്യമായി തന്നില്ല. തരുന്നത്‌ തന്നെ വിപണി വിലയില്‍ താഴെ. കാശ്‌ ചോദിക്കാന്‍ ചെല്ലുമ്പോള്‍ മദ്യലഹരിയില്‍. പപ്പനാവന്‍ ചെട്ടിയാരുടെ മകന്‍ എന്ന പരിഗണന പട്ടച്ചാരായത്തില്‍ അലിഞ്ഞ്‌ ആവിയായി. തേങ്ങയുടെ കാശ്‌ തരാത്തതിന്റെ കാരണം ബോധിപ്പിക്കാന്‍ മദ്യപിച്ച്‌ വീട്ടില്‍ വന്നത്‌ രാജേന്ദ്രനെ ഒഴിവാക്കാനുള്ള ഒരു കാരണം കൂടിയായി. ചന്തയില്‍ കൊണ്ടുപോയി വിറ്റാലും വേണ്ടില്ല, രാജേന്ദ്രന്‌ തേങ്ങയില്ല. അമ്മയും അമ്മൂമ്മയും ഉറച്ച തീരുമാനമെടുത്തു. ഈ ദേഷ്യത്തിന്‌ ആ വര്‍ഷത്തെ ഇശക്കിയമ്മന്‍ കൊടയ്‌ക്ക്‌ ചാട്ടവാറടിയുടെ എണ്ണം കൂടുമെന്ന്‌ ഞാന്‍ ഊഹിച്ചു. രാജേന്ദ്രനെ ഇശക്കിയമ്മന്‍ ആവേശിക്കുന്ന ഉത്സവരാത്രിയില്‍ ആ പ്രദേശത്തേക്ക്‌ പോലും ഞാന്‍ പോയില്ല. ആള്‍ക്കൂട്ടത്തിനിടയ്‌ക്ക്‌ എന്നെ തിരിച്ചറിഞ്ഞ്‌ തേങ്ങാനഷ്ടത്തിന്റെ കണക്ക്‌ ചാട്ടവാര്‍ കൊണ്ട്‌ എന്റെ ദേഹത്ത്‌ തീര്‍ത്താലോ? പക്ഷേ ഒന്നും സംഭവിച്ചില്ല. ഇശക്കിയമ്മന്‍ തുണൈ.

ആ വര്‍ഷത്തെ ഉത്സവത്തിനും മഞ്ഞള്‍ തൊട്ട നോട്ടീസുമായി മടിച്ചുമടിച്ചാണെങ്കിലും രാജേന്ദ്രന്‍ ചെട്ടിയാര്‍ വീട്ടില്‍ പിരിവിന്‌ വന്നു. മടിക്കാതെ അമ്മ പണം കൊടുത്തു. ബിസിനസ്‌ വേറെ ദൈവം വേറെ എന്ന പാഠം എന്നെ പഠിപ്പിച്ച സംഭവം. പിന്നൊരിക്കല്‍ പാര്‍ട്ടി പിരിവിനും രാജേന്ദ്രന്‍ വന്നു. അമ്മ അന്നും പിരിവ്‌ കൊടുത്തു. ബിസിനസ്‌ വേറെ പാര്‍ട്ടി വേറെ.

പപ്പനാവന്‍ ചെട്ടിയാരുടെ മറ്റ്‌ മക്കള്‍ കുലത്തൊഴിലിലേക്ക്‌ ഇറങ്ങിയില്ല. കറുമ്പന്‍ ചെട്ടിയാര്‍ എന്ന്‌ ഇടം പേരുള്ള ഒരാള്‍ (യഥാര്‍ത്ഥ പേര്‌ അറിയാത്തത്‌ കൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത്‌, ക്ഷമിക്കുക) ഗള്‍ഫില്‍ പോയി. മടങ്ങി വന്നപ്പോഴും പേരിനും നിറത്തിനും മാറ്റമുണ്ടായില്ല. ജയന്‍ ചെട്ടിയാര്‍ എന്ന മറ്റൊരു മകന്‍ (ഇദ്ദേഹത്തിനും ഇടം പേരുണ്ട്‌) തയ്യല്‍ക്കാരനായി. റെഡിമേഡ്‌ ഷര്‍ട്ടുകള്‍ വന്നപ്പോള്‍ ചിട്ടിക്കാരനായി. കെ എസ്‌ എഫ്‌ ഇയും സഹകരണ ബാങ്കുകളും വന്നപ്പോള്‍ വേറെ എന്തൊക്കെയോ ബിസിനസ്‌ നടത്തി. ഇടക്കാലത്ത്‌ തേങ്ങ എടുക്കുന്ന കുലത്തൊഴിലും നടത്തി നോക്കി എന്നാണ്‌ ഓര്‍മ്മ.

ചെട്ടിയാന്‍മാര്‍ തേങ്ങ എടുക്കാതാകുമ്പോള്‍ നായന്‍മാരുടെ തേങ്ങകള്‍ തട്ടിന്‍പുറത്ത്‌ കിടന്ന്‌ ഉണങ്ങിപ്പോകുമെന്നും അങ്ങനെ കേരളത്തിന്റെ തേങ്ങാ ഇക്കോണമി തകര്‍ന്നു തരിപ്പണമാകുമെന്നും നാട്ടുചായക്കടയില്‍ ഇരുന്ന്‌ പറഞ്ഞ നാടന്‍ ഇക്കോണമിസ്റ്റുകള്‍ക്ക്‌ തെറ്റി. നായന്‍മാര്‍ തന്നെ തേങ്ങ വിലയ്‌ക്കെടുത്ത്‌ കൊപ്രയാക്കി ജീവിക്കാന്‍ തുടങ്ങി.

അങ്ങനെയാണ്‌ തങ്കു അണ്ണന്‍ എന്നയാള്‍ ഞങ്ങളില്‍ നിന്നും തേങ്ങ എടുക്കാന്‍ തുടങ്ങുന്നത്‌. ``ഞാന്‍ തങ്കു ചെട്ടിയാരുടെ വീട്ടില്‍ പോയി തേങ്ങയുടെ കാശ്‌ വാങ്ങി വരാം'', (അപ്പോഴേക്കും തേങ്ങയുടെ കാശ്‌ വാങ്ങുന്ന ചുമതല ഇളയ മാമനില്‍ നിന്നും എനിക്കായിരുന്നു) എന്ന്‌ അമ്മയോട്‌ പറഞ്ഞപ്പോള്‍. ``അയാള്‍ കേള്‍ക്കണ്ട, തങ്കു ചെട്ടിയാരല്ല. നായരാണെടാ'' എന്ന്‌ അമ്മ പറഞ്ഞപ്പോള്‍ എനിക്ക്‌ വെളിപാടുണ്ടായി. നായന്‍മാര്‍ എടുത്താലും തേങ്ങ പൊങ്ങും.

തങ്കു അണ്ണന്‌ ഏറ്റവും വെറുപ്പ്‌ ഷര്‍ട്ടിടുന്നതിലാണ്‌. ``ഉടുപ്പ്‌ ഇടുമ്പോള്‍ ഒരുമാതിരി പെടച്ചിലാണ്‌ അപ്പീ''. ഇതേ പറ്റി ചോദിച്ചപ്പോള്‍ എന്നോട്‌ പറഞ്ഞു. വൈകുന്നേരം കവലയില്‍ കയറുമ്പോഴാണ്‌ ഉടുപ്പിട്ട തങ്കു അണ്ണനെ കാണാന്‍ സാധിക്കുക. അതും ആദ്യത്തെ മൂന്ന്‌ ബട്ടണുകള്‍ അഴിച്ചിട്ടിരിക്കും. തേമല്‍ പാടുകള്‍ ഉള്ള മെലിഞ്ഞ ദേഹം പ്രദര്‍ശിപ്പിച്ച്‌ തങ്കു അണ്ണന്‍ തേങ്ങ എടുത്തും ചുമന്നും കൊപ്രയാക്കിയും കുടുംബം പോറ്റി. മകളെ ബാംഗ്ലൂരില്‍ അയച്ച്‌ നഴ്‌സിംഗ്‌ പഠിപ്പിച്ചു. ഒമ്പതാം ക്ലാസ്‌കാരനായ മകന്‍ എസ്‌ എഫ്‌ ഐയുടെ യോഗത്തില്‍ പ്രസംഗിക്കുന്നത്‌ കണ്ട തങ്കു അണ്ണന്‍ തകര്‍ന്നുപോയി. അവന്‍ പത്താം തരം കടക്കില്ലെന്ന്‌ ഉറപ്പിച്ചു. അങ്ങനെ അവനെ ടൂ വീലര്‍ വര്‍ക്ക്‌ ഷോപ്പില്‍ കൊണ്ടാക്കി. അവന്‍ അവിടെ നിന്നും പഠിച്ച്‌ മിടുക്കനായി കാര്‍ മെക്കാനിക്കായി.

വിശാലമായ വയലിന്റെ കരയിലുള്ള തങ്കു അണ്ണന്റെ വീട്ടില്‍ തേങ്ങയുടെ പണം വാങ്ങാന്‍ പോകാന്‍ എനിക്കിഷ്ടമായിരുന്നു. ``കൊപ്രയുടെ കാശ്‌ വാങ്ങാന്‍ പോയിരിക്കുകയാണ്‌, ഇപ്പോള്‍ വരും. കൊച്ച്‌ ഇവിടെ ഇരിക്ക്‌'' എന്ന്‌ പറഞ്ഞ്‌ സ്‌നേഹത്തോടെ തങ്കു അണ്ണന്റെ വീട്ടുകാരി എനിക്ക്‌ ചായ ഇട്ടുതരും. അത്‌ അവര്‍ക്ക്‌ ഒരു മകള്‍ ഉള്ളതുകൊണ്ടാണെന്ന്‌ പറഞ്ഞ്‌ അമ്മ എന്നെ കളിയാക്കി.

ഞാന്‍ ചായ കുടിച്ച്‌ തീരുമ്പോഴേക്കും എവിടെ നിന്നെന്നോ എന്ന പോലെ തങ്കു അണ്ണന്‍ ഓടിക്കിതച്ചെത്തും. ``മില്ലുകാരന്‍ പറ്റിച്ചു. കടം വാങ്ങിക്കൊണ്ടാണ്‌ വന്നത്‌'' എന്ന മുഖവുരയോടെ എന്നെ കാശും കണക്കും ഏല്‍പ്പിക്കും. മകളെ കെട്ടിച്ചതോടെ തേങ്ങ എടുക്കുന്ന കച്ചവടവും തങ്കു അണ്ണന്‍ നിര്‍ത്തി.

രാജേന്ദ്രന്‍ ചെട്ടിയാരുടെയും തങ്കു അണ്ണന്റെയും ഗ്യാപ്പില്‍ ഒരു ചെട്ടിയാര്‍ തേങ്ങ എടുക്കാന്‍ വന്നിരുന്നു. പേര്‌ ഓര്‍ക്കുന്നില്ല. കുലത്തൊഴില്‍ ഉപേക്ഷിച്ച്‌ ഗള്‍ഫില്‍ പോയി മടങ്ങി വന്ന ചെട്ടിയാരായിരുന്നു അത്‌. ഏത്‌ നിമിഷവും താന്‍ ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോകും എന്ന്‌ തോന്നിപ്പിക്കാനാകും സണ്‍ ഗ്ലാസ്‌ വച്ചായിരുന്നു അയാള്‍ തേങ്ങ എടുക്കാന്‍ വന്നിരുന്നത്‌.

തങ്കു അണ്ണന്റെ വീട്ടില്‍ നിന്നും അകലെയല്ലാതെ വയലിന്റെ കരയില്‍ തന്നെയായിരുന്നു സണ്‍ഗ്ലാസ്‌ ചെട്ടിയാരുടെയും വീട്‌. മരയഴി അടിച്ച വീടിന്‌ മുന്നില്‍ ആദ്യമായി കാശ്‌ വാങ്ങാന്‍ ചെന്നപ്പോള്‍ കണ്ണില്‍ പെട്ടത്‌ ചുവരില്‍ ചില്ലിട്ടു വച്ചിരിക്കുന്ന തിരുവള്ളുവര്‍ കവിതയാണ്‌.

` അന്‍പാകെ പേശു
ചിന്തിച്ച്‌ പേശു
സഭയറിഞ്ഞ്‌ പേശു
സമയമറിഞ്ഞ്‌ പേശു....'

ഇതാണ്‌ പ്രസിദ്ധമായ കവിതയുടെ സാരം. അതിന്‌ അടുത്ത്‌ തന്നെ ചെട്ടിയാരുടെ സണ്‍ഗ്ലാസ്‌ വച്ചും വയ്‌ക്കാതെയുമുള്ള കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളും ചുവന്ന നാവ്‌ നീട്ടി നില്‍ക്കുന്ന ഇശക്കിയമ്മന്റെയും ചിത്രങ്ങള്‍ തൂങ്ങി.

പെട്ടെന്ന്‌ അകത്ത്‌ നിന്ന്‌ `` എന്നെ അടിച്ചു കൊല്ലുന്നേ...'' എന്ന്‌ ഒരു സ്‌ത്രീയുടെ നിലവിളിയും മുഴങ്ങി. ഇതിനകം കാളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തിപ്പോയ ഞാന്‍ നില്‍ക്കണോ പോകണോ എന്ന ചിന്താക്കുഴപ്പത്തിലായി.

അകത്ത്‌ നിന്നും ഒന്നും സംഭവിക്കാത്ത പോലെ ചെട്ടിയാരും ഭാര്യയും രണ്ട്‌ കുട്ടികളും പുറത്തു വന്നു. ചെട്ടിയാര്‍ സണ്‍ഗ്ലാസ്സില്ലാതെ എന്നെ നോക്കി ചിരിച്ചു. ``തേങ്ങയുടെ കാശ്‌...'' ഞാന്‍ വിക്കി വിക്കി പറഞ്ഞു. ``അപ്പി ചെല്ല്‌. ഞാന്‍ നാളെത്തെ അങ്ങോട്ട്‌ കൊണ്ട്‌ വരാമെന്ന്‌ അമ്മയോട്‌ പറ''. മര്‍ദ്ദനമേറ്റ യാതൊരു ഭാവവും അയാളുടെ ഭാര്യയുടെ മുഖത്തില്ല. കുട്ടികളും കരച്ചില്‍ നിര്‍ത്തി ഒരു കളിപ്പാട്ടം കണ്ട പോലെ എന്നെ നോക്കി നില്‍ക്കുന്നു. ഞാന്‍ തിരിഞ്ഞു നടന്നു. ``തേങ്ങയ്‌ക്ക്‌ നല്ല വിലയിട്ട്‌ തരണമെന്ന്‌ അവനോട്‌ പറ'' എന്ന്‌ അമ്മ പറഞ്ഞത്‌ ഞാന്‍ ചെട്ടിയാരോട്‌ മിണ്ടിയില്ല. സഭയറിഞ്ഞ്‌ പേശുക എന്നാണല്ലോ തിരുവള്ളുവര്‍ പറഞ്ഞിരിക്കുന്നത്‌. മുറ്റം കടന്ന്‌ വയല്‍വരമ്പിലെത്തിയപ്പോള്‍ വീണ്ടും ചെട്ടിയാരുടെ ഭാര്യയുടെയും കുട്ടികളുടെയും നിലവിളി ഉയര്‍ന്നു.

വരമ്പില്‍ ബീഡി വലിച്ച്‌ നിന്ന ഒരാളോട്‌ ഞാന്‍ പറഞ്ഞു. ``നിങ്ങള്‍ ചെന്ന്‌ നോക്ക്‌. ചെട്ടിയാര്‍ അവരെയും പിള്ളാരെയും തല്ലിക്കൊല്ലും''.
``അയ്യോ അത്‌ അവന്റെ സ്ഥിരം പരിപാടിയാണെടേയ്‌. നമ്മള്‍ പിടിച്ചുമാറ്റാന്‍ ചെന്നാ അവര്‌ ഒന്നാവും. വേറെ വേലയില്ലേ''.

മദ്യപിച്ചു വരുന്ന ഭര്‍ത്താവിന്‌ അറിഞ്ഞുകൊണ്ടു തന്നെ ഒരു വിനോദ ഉപാധിയായി അവര്‍ നിന്നു കൊടുക്കുന്നതാവും. എന്തായാലും ഭാര്യാമര്‍ദ്ദനവും കൊപ്രാക്കച്ചവടവുമായി അധികനാള്‍ ചെട്ടിയാര്‍ നിന്നില്ല. സണ്‍ഗ്ലാസോടെ അയാള്‍ ഗള്‍ഫിലേക്ക്‌ മടങ്ങി.

ഓണമാകുമ്പോള്‍ വില്‍ക്കുന്ന തേങ്ങയുടെ അളവ്‌ കുറയും. കര്‍ക്കിടക കൂരികള്‍ എന്ന്‌ പറയുന്ന പേട്ട്‌ തേങ്ങകള്‍ക്ക്‌ ശേഷം ചിങ്ങം പിറക്കുമ്പോള്‍ നല്ല തേങ്ങകളുണ്ടാവും. അത്‌ ഓണസദ്യയ്‌ക്കുള്ളതാണ്‌. വെട്ടുകാരനും ചുമട്ടുകാരനും സഹായിക്കുമെല്ലാം അധികം തേങ്ങകള്‍ക്ക്‌ പുറമെ ബോണസും കിട്ടും.

തേങ്ങയില്ലാത്ത ഒരു ഓണം ഓര്‍മ്മിക്കാന്‍ പോലുമാകില്ല, മലയാളിക്ക്‌. ഓരോ തെങ്ങിലെ കരിക്കിനും തേങ്ങയ്‌ക്കും ഓരോ രുചിയാണ്‌.

 ``മൊത്തിക്കുടിക്കുമ്പോള്‍ ചെന്തെങ്ങ്‌ ചൊല്ലി, തെക്കേലെ കരിക്കിനേ മധുരമുള്ളു..''

എന്ന്‌ ഭാസ്‌ക്കരന്‍ മാഷ്‌ എഴുതിയത്‌ ഓര്‍മ്മ വരുന്നു. കരിക്കിന്‍ വെള്ളത്തോളം രുചിയുള്ള പാനീയം ഇതുവരെ കുടിച്ചിട്ടുമില്ല. തെങ്ങില്‍ നിന്നുള്ള വരുമാനം കൂടിയാണ്‌ എന്റെ തടിയെങ്കിലും ഒരു തെങ്ങിന്‌ പോലും ഇതുവരെ തടം പിടിച്ചിട്ട്‌ പോലുമില്ല. വല്ലപ്പോഴും തേങ്ങ വെട്ടിന്‌ തേങ്ങ ചുമന്നിടാറുണ്ടായിരുന്നു എന്ന്‌ മാത്രം. പക്ഷേ പാമോയില്‍ വാങ്ങാതെ വില കൂടുതല്‍ കൊടുത്താലും വെളിച്ചെണ്ണ വാങ്ങുന്നതും നൈലോണ്‍ കയര്‍ വാങ്ങാതെ കയര്‍ തന്നെ വാങ്ങുന്നതും എന്നിലെ തേങ്ങാ സംസ്‌കാരത്തിന്റെ നീക്കിയിരുപ്പ്‌ കാരണമാകാം.

തെങ്ങ്‌ മലയാളിയുടെ ജീവിതത്തില്‍ നിന്നും പതുക്കെ പതുക്കെ ഇല്ലാതാകുമോ? തേങ്ങ ഉല്‍പ്പാദനക്ഷമതയില്‍ കേരളത്തെക്കാള്‍ മുന്നിലാണ്‌ തമിഴ്‌നാടെന്ന്‌ എവിടെയോ വായിച്ചു. ശരിയാകുമോ?

തെങ്ങും നെല്ലും വിറ്റും തെങ്ങിന്‍പുരയിടത്തിലും വയലിലും പണിയെടുത്തുമാണ്‌ മലയാളി ഓണം ആഘോഷിച്ചിരുന്നത്‌. അതേ മലയാളി തന്നെ `തേങ്ങാക്കുല' എന്നത്‌ തെറിവാക്കായി ഉപയോഗിച്ചു. അത്‌ ശരിക്കും തെറിയാകരുതേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.