Thursday, November 15, 2012

ഭ്രാന്താലയം



അന്ന്‌ ചിത്തരോഗാശുപത്രിയിലെ ഡോക്ടര്‍ എന്നെ വിളിച്ചു പറഞ്ഞു:
നിങ്ങളുടെ അസുഖമൊക്കെ തീര്‍ന്നു, ഇനി പോകാം.
എനിക്കും കുറച്ചുനാളായി തോന്നിത്തുടങ്ങിയിരുന്നു
അസുഖമൊക്കെ തീര്‍ന്നുവെന്ന്‌.
ആശ്വാസമായി. ഇനി പുറത്തിറങ്ങാം.
അസുഖത്തോടൊപ്പം പഴയ ചിന്തകളും ഉപേക്ഷിച്ച്‌
ഞാന്‍ പുറത്തിറങ്ങി.
എന്റെയൊപ്പം അസുഖം തീര്‍ന്ന കുറെ പേര്‍ കൂടിയുണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമിച്ച്‌ അതിര്‍ത്തി കടന്ന ശേഷം
ഒന്നു തിരിഞ്ഞു നോക്കി.
അതിന്‌ നേരെ കൈ ചൂണ്ടി ഒരുവന്‍ ചോദിച്ചു:
"അതല്ലേ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം?"
അതെ, അതു തന്നെ-ഞങ്ങള്‍ കൂട്ടത്തോടെ പറഞ്ഞു.
എന്നിട്ട്‌ അതിന്‌ നേരെ ഒരുമിച്ച്‌ കല്ലുകള്‍ വലിച്ചെറിഞ്ഞു.
കല്ലേറിന്റെ ഉന്മാദത്തില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.
അതില്‍ അകത്തുള്ള 'ഭ്രാന്തന്‍മാരുടെ" നിലവിളി മുങ്ങിപ്പോയി.

3 comments:

  1. നിങ്ങളുടെ അസുഖമൊക്കെ തീര്‍ന്നു...
    എനിക്കും ആശ്വാസമായി.
    ഇനി പുറത്തിറങ്ങാം....

    a nice write up...congrats binu....

    ReplyDelete
  2. അകത്തും പുറത്തും ഉള്ളവര്‍ എല്ലാം തന്നെ ഭ്രാന്തന്മാര്‍ ..
    കൊള്ളാം ബിനു ചേട്ടാ ...

    ReplyDelete